Home rss national malayalam പുതിയ വാർത്ത പുലിക്കളി കലാ വൈകൃതമെന്ന് വി കെ ശ്രീരാമന്‍; ബോഡി ഷെയിമിങ്ങ് എന്ന് ആരോപണം

പുലിക്കളി കലാ വൈകൃതമെന്ന് വി കെ ശ്രീരാമന്‍; ബോഡി ഷെയിമിങ്ങ് എന്ന് ആരോപണം

2
0

Source :- SIRAJLIVE NEWS

കൊച്ചി | കണ്ടാല്‍ ഓക്കാനം വരുന്ന കലാവൈകൃതമാണ് പുലിക്കളിയെന്ന് നടന്‍ വി കെ ശ്രീരാമന്‍. വി കെ ശ്രീരാമനെതിരെ ശക്തമായ പ്രതിഷേധവുമായി പുലിക്കളി സംഘങ്ങള്‍.

പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെന്നുമായിരുന്നു പുലിക്കളിക്കളരിയുടെ ചിത്രം പങ്കുവെച്ച് ശ്രീരാമന്‍ വിമര്‍ശിച്ചത്. ലോകത്തൊരിടത്തും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ലെന്നും ശ്രീരാമന്‍ പറയുന്നുണ്ട്.

ശ്രീരാമന്റെ പ്രതികരണം ബോഡി ഷെയിമിംഗ് ആണെന്ന് അയ്യന്തോള്‍ പുലിക്കളി ദേശം അഭിപ്രായപ്പെട്ടു. പുലിക്കളി പലര്‍ക്കും ജീവിതമാര്‍ഗമാണ്. സിനിമയില്‍ അശ്ലീലം പറഞ്ഞും ചെയ്തും ജീവിക്കുന്നവരെ കാണുമ്പോള്‍ താങ്കള്‍ക്ക് മനംപുരട്ടല്‍ ഉണ്ടാകാറുണ്ടോയെന്നും ചോദ്യം ഉയര്‍ന്നു. കഥാപാത്രത്തിന് വേണ്ടി തടി കൂട്ടുകയും കുറക്കുകയും ചെയ്യുന്ന താരങ്ങളെ കുറിച്ച് എന്താണ് അഭിപ്രായം? കുറേ മനുഷ്യരുടെ ജീവിതമാണ്. കുറേ മനുഷ്യരുടെ കാത്തിരിപ്പാണെന്നും അഭിപ്രായം ഉയര്‍ന്നു.

Content Highlights:
Actor VK Sreeraman sparked outrage after criticizing Pulikali as a visual absurdity. Pulikali groups condemned his remarks as body shaming, pointing out that the traditional art form represents the livelihood and passion of many artists. They questioned his views on actors changing body sizes for films.