Source :- SIRAJLIVE NEWS
കോഴിക്കോട്| പൂവാട്ടുപറമ്പില്‍ നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. നിലമ്പൂര്‍ സ്വദേശികളായ രണ്ട് കാര്‍ യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്.
മാവൂര്‍ ഭാഗത്തുനിന്ന് മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ പൂവാട്ടുപറമ്പ് ടൗണില്‍ വെച്ച് നിയന്ത്രണം വിട്ട് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്ന സ്ത്രീ ഓടി മാറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഒരു ഭാഗം തകര്‍ന്നു.
Content Highlights: An out-of-control car traveling from Mavoor toward Medical College crashed into a bus shelter in Poovattuparamba town around 2:30 pm. Two car passengers from Nilambur were injured in the crash. A woman standing nearby ran clear and escaped unhurt while part of the shelter was damaged.




