Home rss business malayalam പൃഥ്വിരാജ്–കരീന ചിത്രം ‘ദായ്‌റ’; അന്വേഷണ ക്രൈം ത്രില്ലർ സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ

പൃഥ്വിരാജ്–കരീന ചിത്രം ‘ദായ്‌റ’; അന്വേഷണ ക്രൈം ത്രില്ലർ സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പൃഥ്വിരാജും കരീന കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ‘ദായ്‌റ’ സെപ്റ്റംബർ 18ന് തിയേറ്ററുകളിലെത്തും. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ വിഭാഗത്തിലാണ് ഒരുങ്ങുന്നത്. ജംഗ്ലീ പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിൽ ഡിസിപി രാമൻ കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് പൃഥ്വിരാജ് എത്തുന്നത്. സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന ഒരു കുറ്റകൃത്യവും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഏറെ നാളുകൾക്ക് ശേഷമാണ് പൃഥ്വിരാജ് പൊലീസ് വേഷത്തിൽ എത്തുന്നത്.

‘രാസി’, ‘തൽവാർ’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്ത മേഘ്‌ന ഗുൽസാറിനൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

തിരക്കഥ കേട്ടപ്പോൾ തന്നെ ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യം തോന്നിയിരുന്നുവെന്ന് പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. മേഘ്‌ന ഗുൽസാറിന്റെ സംവിധാനത്തിലും കരീന കപൂറിനൊപ്പവും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം ലോഞ്ച് വേളയിൽ പറഞ്ഞിരുന്നു.

ഐഎംഡിബി റിപ്പോർട്ട് പ്രകാരം പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിലും ‘ദായ്‌റ’ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സതീഷ് എരിയാളത്ത് പിആർഒ ആയി പ്രവർത്തിക്കുന്ന ചിത്രം ആഗോളതലത്തിലാണ് റിലീസ് ചെയ്യുന്നത്.