Home rss national malayalam പുതിയ വാർത്ത പെണ്‍സുഹൃത്തിനോടു പിണങ്ങി യുവാവ് പാര്‍ക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയില്‍ കഴുത്തു കുരുക്കി മരിച്ചു

പെണ്‍സുഹൃത്തിനോടു പിണങ്ങി യുവാവ് പാര്‍ക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയില്‍ കഴുത്തു കുരുക്കി മരിച്ചു

4
0

Source :- SIRAJLIVE NEWS

കൊച്ചി | പെണ്‍സുഹൃത്തിനോടു പിണങ്ങി യുവാവ് പാര്‍ക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയില്‍ കഴുത്തു കുരുക്കി മരിച്ചു. എറണാകുളം കടവന്ത്രയിലെ ഗ്രൗണ്ട് ഗാലറി പാര്‍ക്കിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഫര്‍ഹാനാണ് (21) മരിച്ചത്.

പെണ്‍സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ ഫര്‍ഹാന്‍ പാര്‍ക്കിലേക്ക് കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പാര്‍ക്കിനുള്ളില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും പിന്നാലെ ഫര്‍ഹാന്‍ ഊഞ്ഞാലിന്റെ ചങ്ങലയില്‍ കഴുത്ത് കുരുക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം. അര്‍ധരാത്രിക്ക് ശേഷമാണ് സംഭവം നടന്നത്. സംഭവം കണ്ട് ഭയന്ന പെണ്‍സുഹൃത്ത് റോഡിലൂടെ പോയ യാത്രക്കാരോട് സഹായം തേടിയിരുന്നു.

പാര്‍ക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. യൂട്യൂബറുടെ ക്യാമറാമാനായ ഫര്‍ഹാന്‍ വീഡിയോ ചിത്രീകരണത്തില്‍ സജീവമായിരുന്നു. മരണത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. ഫിംഗര്‍പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡുംസ്ഥലത്തെത്തി.

Content Highlights: A 21-year-old youth from Perumbavoor was found dead inside Ground Gallery Park in Kadavanthra, Kochi. The deceased, Muhammad Farhan, was working as a cameraman for a YouTuber. Police are investigating the incident after receiving CCTV footage showing him entering the park with his female friend.