Home rss national malayalam പുതിയ വാർത്ത പോക്സോ കേസ്; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും

പോക്സോ കേസ്; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും

3
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | സ്‌കൂളില്‍ പോകുന്നതിനായി ബസ് കാത്തുനിന്ന 13 കാരിയോട് ലൈംഗികാതിക്രമം കാട്ടുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും. മല്ലപള്ളി വെസ്റ്റ് ആനിക്കാട് നെടുമണ്ണില്‍ വീട്ടില്‍ വിബിന്‍ മോന്‍ വി പി (39)യെ ആണ് പ്രത്യേക അതിവേഗ കോടതി ജഡ്ജി ടി മഞ്ജിത്ത് ശിക്ഷിച്ചത്.

2025 നവംബര്‍ 19നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാവിലെ എട്ടരയോടെ സ്‌കൂള്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ വീട്ടുകാര്യങ്ങള്‍ അന്വേഷിച്ച് അടുത്തുകൂടിയ പ്രതി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. കുതറി ഓടിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് പ്രതി നഗ്നതാ പ്രദര്‍ശനവും നടത്തി. അന്നത്തെ കീഴ്‌വായ്പുര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജയ്മോന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ ടി അപര്‍ണ പ്രോസിക്യൂഷന്‍ നടപടികളില്‍ സഹായിയായി പ്രവര്‍ത്തിച്ചു.

Content Highlights:
A local court delivered its verdict in a POCSO case, sentencing the accused to seven years of rigorous imprisonment. The court also ordered the convicted individual to pay a fine of seventy thousand rupees. This ruling highlights the strict legal measures taken against crimes involving minors.