Home rss national malayalam പുതിയ വാർത്ത പോക്‌സോ കേസ്: രണ്ടാം പ്രതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

പോക്‌സോ കേസ്: രണ്ടാം പ്രതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

4
0

Source :- SIRAJLIVE NEWS

ഇടുക്കി | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിലെ രണ്ടാം പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കരിങ്കുന്നം കോഡൂര്‍ വീട്ടില്‍ തങ്കച്ചന്‍ (65) ആണ് മരിച്ചത്. കുറിഞ്ഞിയിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വിചാരണ പൂര്‍ത്തിയായ പോക്‌സോ കേസില്‍ ആഗസ്റ്റ് 31 ന് വിധി പറയാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രതിയുടെ മരണം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് 2017 മുതല്‍ 2022വരെയുള്ള കാലയളവില്‍ വിവിധ സ്ഥലങ്ങളിലെത്തിച്ച് പല തവണ സംഘം ചേര്‍ന്ന് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ വ്യക്തമായതോടെയാണ് ലൈംഗിക പീഡനം വെളിച്ചത്തായത്.

തുടര്‍ച്ചയായി മൂന്നു തവണ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് തങ്കച്ചനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തൊടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത 28 പോക്സോ കേസുകളിലായി പെണ്‍കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ 25 പ്രതികളുണ്ട്.

Content Highlights:
The second accused in a POCSO case was found dead by hanging at his residence. Local police have reached the scene and initiated a preliminary investigation. Further details regarding the circumstances surrounding the death are currently awaited.