Source :- SIRAJLIVE NEWS
കീഴ്വായ്പുര്‍ | പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും പ്രസംഗത്തിനിടെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്ത സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവിനെതിരെ കീഴ്വായ്പുര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ആഗസ്റ്റ് 11ന് ചൊവ്വാഴ്ച കീഴ്വായ്പുര്‍ പോലീസ് സ്റ്റേഷനിലേക്ക് സി പി എം നടത്തിയ മാര്‍ച്ചിനിടെയായിരുന്നു ഭീഷണി പ്രസംഗം. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ഉദ്ദേശ്യത്തോടെ കേരള പോലീസ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഓപറേഷന്‍ ഗ്രിപ്പ് പദ്ധതിയുടെ ഭാഗമായി കീഴ്വായ്പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടാമല പ്രദേശത്ത് വീടുകളില്‍ പോലീസ് നടത്തിയ പരിശോധനക്കെതിരായ പ്രതിഷേധം എന്ന നിലയിലാണ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. പാര്‍ട്ടിയുടെ മുന്‍ ജില്ലാ സെക്രട്ടറിയും നിലവില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ ഉദയഭാനു മൈക്കിലൂടെ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ഡ്യൂട്ടി ചെയ്യുന്നതില്‍ നിന്ന് അവരെ തടസ്സപ്പെടുത്തുന്ന തരത്തില്‍ പ്രസംഗിക്കുകയും ചെയ്തുവെന്നാണ് കേസ്.
കേരള പോലീസ് ആക്ടിലെയും ഭാരതീയ നിയമസംഹിതയിലെയും വകുപ്പുകള്‍ പ്രകാരം മൂന്നുവര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കേസാണിത്.
Content Highlights:
A case has been registered against a CPM state committee member for allegedly threatening police officers in Kerala. The incident has sparked political controversy in the state. Police have initiated a formal investigation into the matter.



