Home rss national malayalam പുതിയ വാർത്ത പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; പ്രതികള്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; പ്രതികള്‍ പിടിയില്‍

3
0

Source :- SIRAJLIVE NEWS

കാസര്‍കോട്  | സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാരെ കടത്തിക്കൊണ്ടുപോയി ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ റിസ്വാന്‍ (23), മുഹമ്മദ് സഅദ് (19) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ കെ ദിനേശന്‍ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്

കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 16-ഉം 14-ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ആഗസ്റ്റ് 15-ന് രാവിലെ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ സഹോദരിമാരെ കാണാതാവുകയായിരുന്നു. റിസ്വാനും മുഹമ്മദ് സഅദും ചേര്‍ന്ന് പെണ്‍കുട്ടികളെ കാറില്‍ കയറ്റി തലപ്പാടിയിലേക്ക് കൊണ്ടുപോവുകയും അവിടുത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കേസ്.

കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് ആശങ്കയിലായ ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെയും പെണ്‍കുട്ടികളെയും തലപ്പാടിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടികളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്

Content Highlights: Hosdurg police arrested two youths Rizwan and Muhammad Saad for assaulting minor sisters at a Talapady lodge. The girls met the accused on social media before going missing. Police traced the mobile location using Cyber Cell assistance to locate victims and register POCSO cases.