Home LATEST NEWS malyalam പുതിയ വാർത്ത പ്രിയദര്‍ശിനി ബസില്‍ വാക്കേറ്റം, ബെല്‍ വലിച്ചു പൊട്ടിച്ചു; യാത്രക്കാരായ മൂന്ന് സ്ത്രീകള്‍ കസ്റ്റഡിയില്‍

പ്രിയദര്‍ശിനി ബസില്‍ വാക്കേറ്റം, ബെല്‍ വലിച്ചു പൊട്ടിച്ചു; യാത്രക്കാരായ മൂന്ന് സ്ത്രീകള്‍ കസ്റ്റഡിയില്‍

2
0

Source :- SIRAJLIVE NEWS

കോഴിക്കോട്| കോഴിക്കോട് നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് പോകുന്ന പ്രിയദര്‍ശിനി ബസില്‍ വാക്കേറ്റം. ബസ് മാറി കയറിയ സ്ത്രീകളാണ് ബസ് ജീവനക്കാരുമായി പ്രശ്‌നമുണ്ടാക്കിയത്. ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു തര്‍ക്കം. വാക്കേറ്റത്തിന് പിന്നാലെ സ്ത്രീകള്‍ ബസിന്റെ ബെല്‍ വലിച്ചു പൊട്ടിച്ചു. സംഭവത്തില്‍ യാത്രക്കാരായ മൂന്ന് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകുന്നേരം കോഴിക്കോട് കോവൂരില്‍വച്ചാണ് സംഭവമുണ്ടായത്. കോഴിക്കോട് കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ നിന്നും സുല്‍ത്താന്‍ ബത്തേരി ഭാഗത്തേക്കുള്ള ബസില്‍ മൂന്ന് സ്ത്രീകളും കയറി. നടക്കാവ് ഭാഗത്തേക്ക് പോകേണ്ടിയിരുന്ന സ്ത്രീകളാണ് അബദ്ധത്തില്‍ ഈ ബസില്‍ കയറിയത്. എന്നാല്‍ ബസ് നടക്കാവ് വഴിക്ക് പകരം മെഡിക്കല്‍ കോളേജ് റൂട്ടിലാണ് സര്‍വീസ് നടത്തിയത്. കോവൂര്‍ എത്തിയപ്പോഴാണ് തങ്ങള്‍ക്ക് വഴിതെറ്റിയ വിവരം സ്ത്രീകള്‍ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ബസ് നിര്‍ത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ഇതേച്ചൊല്ലി ബസ് ജീവനക്കാരുമായി തര്‍ക്കമുണ്ടാവുകയുമായിരുന്നു.

Content Highlights:
Three women were taken into police custody after a heated argument with bus employees in Kozhikode Kovoor. The passengers mistakenly boarded a Sultan Bathery bound bus instead of their intended route to Nadakkavu. Upon realizing the error, they demanded the bus stop and damaged the vehicle bell.