Home rss business malayalam പ്രൊമോഷനുകളിൽ ഞാൻ അത്ര മിടുക്കിയല്ല; അതുകൊണ്ടാണ് അത്തരം പരിപാടികളിൽ നിന്ന് മാറി നിൽക്കുന്നത്: നയൻതാര

പ്രൊമോഷനുകളിൽ ഞാൻ അത്ര മിടുക്കിയല്ല; അതുകൊണ്ടാണ് അത്തരം പരിപാടികളിൽ നിന്ന് മാറി നിൽക്കുന്നത്: നയൻതാര

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

നിരവധി ആരാധകരുള്ള നടിയാണ് നയൻ‌താര. നടിയുടേതായി പുറത്തിറങ്ങുന്ന സിനിമകൾക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. എന്നാൽ പലപ്പോഴും സിനിമകളുടെ പ്രൊമോഷണൽ ഇവെന്റുകളിൽ നിന്ന് നടി വിട്ടുനിൽക്കുന്നത് വിമർശനത്തിന് ഇടയാക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ടോക്സിക്കിന്റെ ട്രെയ്‌ലർ ലോഞ്ചിനെത്തിയിരിക്കുകയാണ് നടി. പൊതുവേ ഇത്തരം പരിപാടികളിൽ പങ്കെടുക്കാത്ത താൻ എന്തുകൊണ്ടാണ് ‘ടോക്സിക്’ ട്രെയ്‌ലർ ലോഞ്ചിനെത്തിയതെന്ന് മനസുതുറക്കുകയാണ്.

‘ഞാൻ അങ്ങനെ പ്രൊമോഷണൽ ഇവന്റുകളിലൊന്നും പങ്കെടുക്കാറില്ല. കാരണം പ്രൊമോഷനുകളിൽ ഞാൻ അത്ര മിടുക്കിയല്ല. അതുകൊണ്ടാണ് ഞാൻ അത്തരം പരിപാടികളിൽ നിന്ന് മാറി നിൽക്കുന്നത്. പക്ഷേ ഇതെനിക്ക് വളരെയധികം സ്പെഷ്യലാണ്.

അതിന് ഒരുപാട് കാരണങ്ങളുണ്ട്. എനിക്ക് തോന്നുന്നു ഒന്ന് യഷ് ആണെന്ന്. അദ്ദേഹം എന്നെ വിളിച്ചു, അതുകൊണ്ടാണ് ഞാൻ വന്നത്. അത് മാത്രം മതി എനിക്ക് ഈ പരിപാടിക്ക് പങ്കെടുക്കാൻ. പിന്നെയും ഇത് സ്പെഷ്യലാകാൻ വേറെ കാരണങ്ങളുണ്ട്. ഈ സിനിമയുടെ ഭാ​ഗമായ ആളുകളുടെ ഒരു വിഷൻ’, നയൻതാര പറഞ്ഞു.