Source :- SIRAJLIVE NEWS

മനില|ഫിലിപ്പൈന്‍സിലെ മിന്ദനാവോ മേഖലയില്‍ ശക്തമായ ഭൂചലനം. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ 7.37 നായിരുന്നു ഭൂചലനം. മേഖലയിലെ ചില തീരങ്ങളില്‍ സുനാമി സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടുള്ളതായി വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആളുകളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

മിന്ദനാവോ ദ്വീപിലെ ജനറല്‍ സാന്റോസ് നഗരത്തിന് 13 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഫിലിപ്പൈന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്തോനേഷ്യയിലെ നോര്‍ത്ത് സുലവേസി, നോര്‍ത്ത് മാലുകു പ്രവിശ്യകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

ഫിലിപ്പൈന്‍സിലെ ചില തീരങ്ങളില്‍ മൂന്ന് മീറ്റര്‍ വരെ ഉയരമുള്ള സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലെ ചില തീരങ്ങളില്‍ ഒരു മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കു സാധ്യതയുണ്ട്. തായ്വന്‍, ജപ്പാന്‍, ഗുവാം, പപ്പുവ ന്യൂ ഗ്വിനിയ, പടിഞ്ഞാറന്‍ പസഫിക്കിലെ നിരവധി ദ്വീപ് രാജ്യങ്ങള്‍ അടക്കമുള്ള പ്രദേശങ്ങളിലും ചെറിയ തോതിലുള്ള സുനാമി തിരമാലകള്‍ക്കും സാധ്യതയുണ്ട്.

Content Highlights:
A massive 7.8 magnitude earthquake struck the Mindanao region of the Philippines on Monday morning. Authorities issued tsunami warnings for several coastal areas with waves potentially reaching three meters. No immediate casualties have been reported but power lines are down in multiple locations.