Home rss national malayalam പുതിയ വാർത്ത ഫ്രഷ്‌കട്ട്: സ്റ്റേ ലഭിക്കാന്‍ കാരണം ഉത്തരവിലെ നിയമസാധുതയില്ലായ്മ

ഫ്രഷ്‌കട്ട്: സ്റ്റേ ലഭിക്കാന്‍ കാരണം ഉത്തരവിലെ നിയമസാധുതയില്ലായ്മ

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് | താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യസംസ്‌കരണ പ്ലാന്റ്അടച്ചുപൂട്ടാനുള്ള ഉത്തരവിന് സ്റ്റേ ലഭിക്കാന്‍ കാരണം നിയമസാധുതയില്ലായ്മ. ചട്ടങ്ങള്‍ പാലിച്ചല്ല ഉത്തരവിറക്കിയതെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഉത്തരവിറക്കിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥലത്ത് പരിശോധന നടത്തുകയോ റിപോര്‍ട്ട് തയ്യാറാക്കുകയോ ചെയ്തിരുന്നില്ല. നിരന്തര പരാതികളുടെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുന്നുവെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കിയിരുന്നത്. കമ്പനിക്ക് നിഷ്പ്രയാസം സ്റ്റേ കിട്ടാന്‍ ഉതകുന്ന രീതിയിലാണ് ഉത്തരവെന്ന് ആദ്യം തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. പരാതിക്കാരന്‍ സൈതലവി ഉള്‍പ്പെടെ രംഗത്തു വരികയും ചെയ്തു.

ഉത്തരവ് കമ്പനി അധികൃതര്‍ കോടതിയില്‍ ചോദ്യം ചെയ്താല്‍ വീണ്ടും തുറക്കാന്‍ കഴിയുമെന്നായിരുന്നു വിലയിരുത്തല്‍. അതു തന്നെ സംഭവിക്കുകയും ചെയ്തു. കമ്പനിക്ക് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇതുവരെയും സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടില്ല. സ്ഥാപനത്തിനെതിരെ പൊതുജനങ്ങളില്‍ നിന്ന് തുടര്‍ച്ചയായി പരാതികള്‍ ലഭിക്കുന്നതിനാല്‍ ബോര്‍ഡിന്റെ അധികാരം വിനിയോഗിച്ച് ഫ്രഷ് കട്ടിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തി അടച്ചുപൂട്ടണമെന്നാണ് ഉത്തരവില്‍ പറഞ്ഞത്. കമ്പനി നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയതായി ഉത്തരവില്‍ പറയുന്നില്ല. കേസെടുത്തില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം കമ്പനി പൂട്ടാനുള്ള ഉത്തരവ് കോടതിയില്‍ നിലനില്‍ക്കില്ലെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസത്തെ മഴയില്‍ കമ്പനിയില്‍ വെള്ളം കയറി സംസ്‌കരിച്ചതും അല്ലാത്തതുമായ കോഴി മാലിന്യങ്ങള്‍ വലിയ തോതില്‍ പുഴയിലേക്ക് ഒഴുകിയിരുന്നു. എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ജലസ്രോതസ്സ് മലിനപ്പെടുത്തിയതിന് കമ്പനിക്കെതിരെ കേസെടുത്തിരുന്നില്ല. തന്നെയുമല്ല ഇവിടെ പരിശോധന നടത്തുകയോ ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപോര്‍ട്ട് തയ്യാറാക്കുകയോ ചെയ്തിരുന്നില്ല. ഇതൊന്നുമില്ലാതെ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനി പൂട്ടാന്‍ ഉത്തരവിട്ടതാണ് തിരിച്ചടിയായത്.

യു ഡി എഫ് സര്‍ക്കാറിന്റെ വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടിയതിനും മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായുള്ളൂ. രാഷ്ട്രീയകക്ഷിവ്യത്യാസമില്ലാതെ പലര്‍ക്കും കമ്പനിയുമായുള്ള ബന്ധത്തെ കുറിച്ച് നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഈ ഉത്തരവ് അതിന്റെ ഭാഗമാണെന്നായിരുന്നു ആരോപണം. കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയതിന് പിന്നാലെ പ്രദേശത്ത് സര്‍ക്കാറിനെ അഭിനന്ദിച്ച് ആഹ്ലാദപ്രകടനങ്ങള്‍ നടന്നിരുന്നു. കൊടുവള്ളി എം എല്‍ എ. പി കെ ഫിറോസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് യു ഡി എഫിന്റെ രാഷ്ട്രീയനേട്ടമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു.

Content Highlights:
The High Court granted a stay on the Freshcut order, citing a lack of legal validity in the issuing process. The decision comes as a major relief to those affected by the directive. Further legal proceedings and detailed reviews on the government mandate are expected soon.