Home rss national malayalam പുതിയ വാർത്ത ഫ്രഷ് കട്ട് പ്ലാൻ്റ് പൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

ഫ്രഷ് കട്ട് പ്ലാൻ്റ് പൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

3
0

Source :- SIRAJLIVE NEWS

കോഴിക്കോട്|  താമരശ്ശേരി കരിമ്പാലക്കുന്നിലെ ‘ഫ്രഷ് കട്ട്’ കോഴി അറവ് മാലിന്യ സംസ്‌കരണ യൂണിറ്റ് അടച്ചുപൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ഥാപന ഉടമകളുടെ ഹർജിയിലാണ് നടപടി.

നാളെ മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ കലക്ടറും സംയുക്ത പരിശോധന നടത്തണമെന്നും, പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്ലാന്റിന്റെ പ്രവർത്തനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.

വെള്ളപ്പൊക്കത്തെ തുടർന്ന് പ്ലാന്റിൽ വെള്ളം കയറി കോഴിമാലിന്യം സമീപത്തെ പുഴയിലേക്ക് ഒഴുകിപ്പോയെന്ന പരാതിയും പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധവും ഉയർന്ന സാഹചര്യത്തിലായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡിന്റെ നടപടി. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് സ്റ്റോപ്പ് മെമ്മോ നൽകിയതെന്ന് പി കെ ഫിറോസ് എം എൽ എ പ്രതികരിച്ചിരുന്നു.

ഇതിനുമുമ്പ് പ്ലാന്റിനെതിരെ നടന്ന പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു. സമരക്കാർ പ്ലാന്റിനും ഫ്രഷ് കട്ടിന്റെ മാലിന്യശേഖരണ വാഹനങ്ങൾക്കും തീയിട്ടതായും വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായതായും പോലീസ് അറിയിച്ചു.

സംഭവത്തിൽ പോലീസുകാർക്ക് പരിക്കേറ്റതിനെ തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചിരുന്നു. ദുര്‍ഗന്ധവും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതുമാണ് പ്രദേശവാസികളുടെ പ്രധാന പരാതി.

Content Highlights:
The High Court stayed the Pollution Control Board’s closure order against the Fresh Cut poultry waste plant in Thamarassery. The court ordered a joint inspection by the Pollution Control Board and District Collector tomorrow. Local residents had protested following reports of waste entering a river.