Home rss national malayalam പുതിയ വാർത്ത ബസിന് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

ബസിന് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

2
0

Source :- SIRAJLIVE NEWS

തൃശൂര്‍ | ബസിന് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. തൃശൂര്‍ കടവല്ലൂരില്‍ ഉണ്ടായ അപകടത്തില്‍ തിരൂര്‍ നടുവട്ടം സ്വദേശിയായ ചാക്കുവളപ്പില്‍ വീട്ടില്‍ സുധീറിന്റെ മകന്‍ ജിതിന്‍ (22) ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. പെരുമ്പിലാവ് ഭാഗത്തേക്ക് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു ജിതിന്‍. മുന്‍പിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അതേ ദിശയില്‍ തന്നെ സഞ്ചരിക്കുകയായിരുന്ന മിനി ടൂറിസ്റ്റ് ബസിന്റെ പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights:
A 22-year-old youth named Jithin from Tirur Naduvattam lost his life in a bike accident in Kadavallur, Thrissur. The tragedy occurred when his bike crashed into the rear of a mini tourist bus while attempting to overtake another vehicle. Kunnamkulam police have initiated an investigation into the incident.