Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | ബിഹാര്‍ , മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലായ നടന്ന മൂന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനില്‍ നിന്നും രാഷ്ട്രീയക്കാരനായി മാറിയ ജന്‍ സുരാജ് സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ ബീഹാറിലെ ബാങ്കിപ്പൂരില്‍ മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ ദാതിയയില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷവുമായി മൂന്നിട്ടു നല്‍ക്കുമ്പോള്‍ ഗുജറാത്തിലെ മഞ്ചല്‍പൂര്‍ സീറ്റ് ബിജെപി നിലനിര്‍ത്താനുള്ള സാധ്യതയും തെളിയുന്നുണ്ട്
ജന്‍ സുരാജിന് ആദ്യത്തെ തിരഞ്ഞെടുപ്പ് വിജയമായി മാറും എന്നതിനാല്‍ ബാങ്കിപ്പൂരിലെ പ്രശാന്ത് കിഷോറിന്റെ പോാരാട്ടം രാജ്യം ഉറ്റുനോക്കുകയാണ്. 2025 നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 238 സീറ്റുകളിലും പാര്‍ട്ടിക്ക് വിജയിക്കാന്‍ സാധിച്ചിരുന്നില്ല.
ബിഹാറിലെ ബാങ്കിപ്പൂരില്‍ 16 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പ്രശാന്ത് കിഷോര്‍ 8,966 വോട്ടുകള്‍ക്ക് മുന്നിലാണ്. 238 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടും ഒരു സീറ്റുപോലും നേടാനാകാതെ 2025-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജന്‍ സുരാജിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. കിഷോര്‍ വിജയിക്കുകയാണെങ്കില്‍, അത് പാര്‍ട്ടിയുടെ ആദ്യ വിജയമായി മാറും. ഒപ്പം 1995 മുതല്‍ ബിജെപി കൈവശം വച്ചിരിക്കുന്ന ഈ മണ്ഡലത്തിലെ അവരുടെ ആധിപത്യത്തിന് അത് വിരാമമിടുകയും ചെയ്യും.
ഏപ്രിലില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മധ്യപ്രദേശിലെ ദാതിയയില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തുമെന്ന സൂചനകളാണ് വോട്ടെണ്ണല്‍ ട്രെന്‍ഡുകള്‍ നല്‍കുന്നത്. എട്ടാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഘന്‍ശ്യാം സിംഗ് തന്റെ ലീഡ് 6,500 വോട്ടുകള്‍ക്ക് മുകളിലേക്ക് ഉയര്‍ത്തി. ഇനി ഒമ്പത് റൗണ്ട് വോട്ടെണ്ണല്‍ കൂടി ശേഷിക്കുന്നുണ്ട്.
ധര്‍മ്മേന്ദ്ര പ്രധാനിന്റെ രാജിയിലേക്ക് നയിച്ച, ഇന്ത്യയിലുടനീളം നടന്ന വന്‍ യുവജന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍, ദാതിയ ഉപതിരഞ്ഞെടുപ്പിന്റെ ഫലം ബിജെപിയുടെ ജനപ്രീതി അളക്കുന്ന ഒന്നായാണ് പല രാഷ്ട്രീയ നിരീക്ഷകരും കാണുന്നത്.
‘ഫലം ബിജെപിക്ക് അനുകൂലമല്ലെങ്കില്‍, അത് ദേശീയ തലത്തില്‍ തന്നെ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്ന് രാഷ്ട്രീയ വിശകലന വിദഗ്ദ്ധനും എഴുത്തുകാരനുമായ റഷീദ് കിദ്വായ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ഗുജറാത്തിലെ മഞ്ചല്‍പൂരില്‍ ഇനി ഒരു റൗണ്ട് വോട്ടെണ്ണല്‍ മാത്രം ശേഷിക്കെ, ബിജെപി സ്ഥാനാര്‍ത്ഥി സതീഷ് പട്ടേല്‍ കോണ്‍ഗ്രസിന്റെ ഭിഖാഭായ് റബാറിയെക്കാള്‍ ഏറെ മുന്നിലാണ്. റബാറിയുടെ 24,677 വോട്ടുകള്‍ക്കെതിരെ പട്ടേല്‍ 55,244 വോട്ടുകള്‍ നേടി 30,000-ത്തിലധികം വോട്ടുകളുടെ കൂറ്റന്‍ ലീഡ് സ്വന്തമാക്കി.
വോട്ടെണ്ണല്‍ തുടരുമ്പോള്‍, പ്രശാന്ത് കിഷോറിന്റെ അരങ്ങേറ്റവും ജന്‍ സുരാജിന് അക്കൗണ്ട് തുറക്കാനുള്ള സാധ്യതയും കാരണം മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ ഏറ്റവും ശ്രദ്ധേയമായത് ബാങ്കിപ്പൂര്‍ തന്നെയാണ്. ദാതിയ കോണ്‍ഗ്രസിനൊപ്പം നിലനില്‍ക്കാന്‍ സാധ്യത കാണുമ്പോള്‍, മഞ്ചല്‍പൂര്‍ ബിജെപിയുടെ വോട്ട് ബേങ്കായി തന്നെ തുടരുന്നു.
Content Highlights: Counting of votes is underway for assembly by-elections in Bihar, Madhya Pradesh, and Gujarat. Jan Suraaj founder Prashant Kishor is leading in Bankipur, marking a potential historic win. Meanwhile, Congress leads in Datia, and BJP maintains a strong majority in Manjalpur.


