Home -national-malyalam ‘ബാച്ച്ലർ പാർട്ടി 2 മോശമാകണമെന്ന് കരുതി ചെയ്തതല്ല, ചില സിനിമകൾ പ്രേക്ഷകർക്ക് വർക്ക് ആവില്ല’ |...

‘ബാച്ച്ലർ പാർട്ടി 2 മോശമാകണമെന്ന് കരുതി ചെയ്തതല്ല, ചില സിനിമകൾ പ്രേക്ഷകർക്ക് വർക്ക് ആവില്ല’ | Kunchacko Boban

3
0

Source :- REPORTER LIVE

ബാച്ച്ലർ പാർട്ടി 2 ഉൾപ്പെടെയുള്ള തന്റെ സിനിമകൾക്ക് ലഭിക്കുന്ന മോശം അഭിപ്രായങ്ങളിൽ പ്രതികരിച്ച് നടൻ കുഞ്ചാക്കോ ബോബൻ. സിനിമകൾ മോശമാകണമെന്ന് ആഗ്രഹിച്ചുകൊണ്ട് ആരും പ്രവർത്തിക്കുന്നില്ലെന്നും സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങൾ എല്ലായ്പ്പോഴും ഒരുപോലെയായിരിക്കില്ലെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

Also Read:

'കിസ്സിങ് സീനുകൾ പങ്കാളിക്ക് ഇഷ്ടമല്ല, പക്ഷേ കഥാപാത്രത്തിന് ആവശ്യമെങ്കിൽ ചെയ്യാൻ പറയും'; വിശാഖ് നായർ

‘ബാച്ച്ലർ പാർട്ടി 2വും സൗഹൃദത്തിന്റെ പേരിൽ സംഭവിച്ച സിനിമയാണ്. കുറച്ചു നാളുകളായി എന്റെ സിനിമയെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങൾ ഞാൻ കേൾക്കുന്നുണ്ട്. ഇത് ഈ സിനിമയുടെ മാത്രം കാര്യമല്ല, പൊതുവേ എന്റെ സിനിമകളെക്കുറിച്ചും ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ വരാറുണ്ട്. ഒരു സിനിമ മൊത്തത്തിൽ ഇഷ്ടപ്പെട്ടതുകൊണ്ടോ അതിലെ കഥാപാത്രം ഇഷ്ടപ്പെട്ടതുകൊണ്ടോ ആണ് നമ്മൾ സിനിമകൾ ചെയ്യുന്നത്. പക്ഷേ അത് എല്ലാവർക്കും എല്ലാ രീതിയിലും വർക്ക് ആവണമെന്നില്ല. അതിൽ നമുക്ക് ഒന്നും പറയാൻ കഴിയില്ല’, കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Also Read:

'ടൊവിനോയുടെ അമ്മ വേഷം ചെയ്യേണ്ട പ്രശ്‌നമൊന്നും എനിക്കില്ല, അങ്ങനെയൊരു ഓഫര്‍ വന്നാല്‍ നിരസിക്കും'; സ്വാസിക

‘നമ്മൾ ഒരിക്കലും ഒരു സിനിമ മോശമാകണമെന്ന് വിചാരിച്ച് ചെയ്യുന്നതല്ല. ചിലപ്പോൾ ആ സമയത്ത് ആ സിനിമയെ ഉൾക്കൊള്ളാൻ ആളുകൾക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. ഞാൻ ചെയ്ത ‘ചിറകൊടിഞ്ഞ കിനാവുകൾ’ എന്ന സിനിമ ഇറങ്ങിയ സമയത്ത് അതേക്കുറിച്ച് വലിയ ചർച്ചകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ആ സിനിമ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ എനിക്ക് പറയാൻ ഒരുപാട് സിനിമകളുണ്ട്’, കുഞ്ചാക്കോ പറഞ്ഞു.

Also Read:

'കറുത്തച്ചൻ ഉള്ളതാണോ എന്ന് ചോദിച്ചില്ല, അറിഞ്ഞാൽ ഞാൻ ഉറങ്ങില്ല…കഥ കേട്ടത് ബുദ്ധിമുട്ടായി'; നൈല ഉഷ

‘പക്ഷേ അതിലൊന്നും നിൽക്കാതെ നമ്മൾ മുന്നോട്ടുപോവുകയാണ്. പുതിയ രീതിയിൽ എങ്ങനെയൊക്കെയാണ് കാര്യങ്ങൾ പ്രേക്ഷകരിലേക്ക് എന്റർടൈമെന്റായി എത്തിക്കാൻ കഴിയുക എന്ന് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ‘ഹെയ്ൽ മേരി’യും അതിന് മുൻപ് ചെയ്ത സിനിമകളുമെല്ലാം അത്തരം ശ്രമങ്ങളുടെ ഭാഗമാണ്’, കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.

Content Highlights: Kunchacko Boban talks about the reception of bachelor party deux movie

dot image

dot image