Home rss national malayalam പുതിയ വാർത്ത ബി ആര്‍ സി അധ്യാപകര്‍ പ്രതികളായ പേരാമ്പ്ര എം ഡി എം എ കേസ്; സര്‍വശിക്ഷ...

ബി ആര്‍ സി അധ്യാപകര്‍ പ്രതികളായ പേരാമ്പ്ര എം ഡി എം എ കേസ്; സര്‍വശിക്ഷ കേരള കോഴിക്കോട് ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്റര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

2
0

Source :- SIRAJLIVE NEWS

കോഴിക്കോട് | ബി ആര്‍ സി അധ്യാപകര്‍ പ്രതികളായ പേരാമ്പ്ര എം ഡി എം എ കേസില്‍ സര്‍വശിക്ഷ കേരള കോഴിക്കോട് ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്റര്‍ അബ്ദുള്‍ ഹക്കീമിനെതിരെ വിജിലന്‍സ് അന്വേഷണം. അധ്യാപകരുടെ നിയമനത്തിലും പുനര്‍ നിയമനത്തിലും വിദേശ യാത്രയിലും ഉള്‍പ്പെടെയാണ് അന്വേഷണം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫിന്റെ പരാതിയിലാണ് അനധികൃത സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം എന്നീ വിഷയങ്ങളില്‍ അന്വേഷണം നടക്കുക. എം ഡി എം എ കേസില്‍ പ്രതികളായ മൂന്ന് അധ്യാപികമാരും പേരാമ്പ്ര ബി ആര്‍ സിക്ക് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിച്ചവരായിരുന്നു. കരാര്‍ കാലാവധി അവസാനിച്ചതിന് പിന്നാലെ ഇവരില്‍ രണ്ടുപേരെ വീണ്ടും നിയമിച്ചതില്‍ എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്റര്‍ അബ്ദുള്‍ ഹക്കീമിന് പങ്കുണ്ടെന്നാണ് പരാതി.

ഇദ്ദേഹത്തിന് എം ഡി എം എ കേസുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. ദുല്‍ഖിഫിലിനെ വിളിച്ചുവരുത്തി മൊഴിയെടുത്ത വിജിലന്‍സ് അബ്ദുള്‍ ഹക്കീമിനെ ഉടന്‍ ചോദ്യം ചെയ്യും. പിടിയിലായ അധ്യാപികമാര്‍ക്ക് ഹക്കീമുമായി സാമ്പത്തിക ഇടപാടുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി ബി ആര്‍ സിയിലെ രേഖകള്‍ പിടിച്ചെടുക്കാനും സാധ്യതയുണ്ട്.

Content Highlights: Vigilance launched an investigation against SSK Kozhikode District Project Coordinator Abdul Hakeem over official misconduct and alleged ties to teachers arrested in the Perambra MDMA case. The action follows a Youth Congress complaint regarding illegal appointments, foreign trips, and assets.