Home rss national malayalam പുതിയ വാർത്ത ബെംഗളുരു മലയാളികളുടെ ഓണക്കാല യാത്രാ ക്ലേശത്തിന് ആശ്വാസം; വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി

ബെംഗളുരു മലയാളികളുടെ ഓണക്കാല യാത്രാ ക്ലേശത്തിന് ആശ്വാസം; വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം|ബെംഗളുരു മലയാളികളുടെ ഓണക്കാല യാത്രാ പ്രതിസന്ധിയ്ക്ക് പരിഹാരമായി വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടി. ബെംഗളുരു – എറണാകുളം വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണമാണ് കൂട്ടിയത്. കോച്ചുകളുടെ എണ്ണം 16 ആക്കി. തിങ്കളാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും.

കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് നേരത്തെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. കോച്ചുകളുടെ എണ്ണം 20 ആക്കി ഉയര്‍ത്തണമെന്ന് എംപി ഹൈബി ഈഡനും ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് വന്ദേഭാരത് ട്രെയിനിന്റെ സര്‍വീസ് ആരംഭിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് ഇത് തിരക്കേറിയ സര്‍വീസായി മാറി.

നേരത്തേ എട്ട് കോച്ചുകളാണ് വന്ദേഭാരതിലുണ്ടായിരുന്നത്. 16 കോച്ചുകള്‍ ആക്കുന്നതോടെ സീറ്റുകളുടെ എണ്ണം 530ല്‍ നിന്ന് 1128 ആയി ഉയരും. 598 സീറ്റുകള്‍ അധികമായി ലഭിക്കും. ചെയര്‍ കാറില്‍ ഭക്ഷണം ഉള്‍പ്പെടെ 1670 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 3030 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Content Highlights:
Indian Railways has increased the number of coaches on the Bengaluru-Ernakulam Vande Bharat Express from 8 to 16 ahead of Onam. The service will begin with expanded capacity on Monday. The seat capacity has risen from 530 to 1,128, providing relief to Bengaluru Malayalis.