Home rss national malayalam പുതിയ വാർത്ത ഭാര്യയെ പിക്കപ്പ് വാഹനമിടിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ പിക്കപ്പ് വാഹനമിടിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

2
0

Source :- SIRAJLIVE NEWS

ജയ്പുര്‍| രാജസ്ഥാനിലെ സീക്കര്‍ ജില്ലയിലെ കോളിഡ ഗ്രാമത്തില്‍ ഭാര്യയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചുങ്കി ദേവി (52) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ചുന്നിലാല്‍ കുമാവത്തിനെ (56) പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കടം തീര്‍ക്കാന്‍ പശുവിനെ വില്‍ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കടബാധ്യതയുണ്ടായിരുന്ന ഭര്‍ത്താവ് കടം വീട്ടുന്നതിനായി പശുവിനെ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഭാര്യ ഇതിനെ എതിര്‍ത്തതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രകോപിതനായ ചുന്നിലാല്‍ പിക്കപ്പ് വാഹനം ഭാര്യയുടെ ദേഹത്തുകൂടി ഓടിച്ചുകയറ്റുകയായിരുന്നു.

Content Highlights: A 56-year-old man was arrested in Sikar district of Rajasthan for murdering his wife Chunki Devi by running a pickup truck over her. The incident occurred following a heated argument over selling a cow to settle financial debts. Police took the husband Chunnilal Kumawat into custody.