Home LATEST NEWS malyalam പുതിയ വാർത്ത ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യും; സി ജെ പി കോര്‍കമ്മിറ്റി യോഗം ഇന്ന് ആരംഭിക്കും

ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യും; സി ജെ പി കോര്‍കമ്മിറ്റി യോഗം ഇന്ന് ആരംഭിക്കും

2
0

Source :- SIRAJLIVE NEWS

മുംബൈ | കോക്രോച്ച് ജനത പാര്‍ട്ടി (CJP) ദ്വിദിന കോര്‍കമ്മിറ്റി യോഗം ഇന്ന് ആരംഭിക്കും. ഇന്നും നാളെയുമായി (ആഗസ്റ്റ് അഞ്ച്, ആറ്) മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ നടക്കുന്ന യോഗത്തില്‍ ഭാവിപരിപാടികള്‍ തീരുമാനിക്കും.

ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ അവലോകനം ചെയ്യുക, രാജ്യവ്യാപകമായ ‘ലിസണിംഗ് ടൂര്‍’ (ജനാഭിപ്രായം കേള്‍ക്കാനുള്ള പര്യടനം) ആസൂത്രണം ചെയ്യുക, സംഘടനാ വിപുലീകരണം തുടങ്ങിയവയാണ് യോഗത്തിന്റെ പ്രധാന അജണ്ടകള്‍.

താഴെത്തട്ടില്‍ സംഘടന വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കും. നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറാന്‍ സംഘടനക്ക് പദ്ധതിയില്ലെന്നാണ് സംഘടനയുടെ സ്ഥാപകനായ അഭിജീത് ദിപ്‌കെ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളത്.

Content Highlights:
The CJP core committee meeting is set to commence today to chart out future action plans and strategic initiatives. Key organizational matters and political developments will be discussed during the sessions. The leadership aims to strengthen its strategy for upcoming political challenges.