Home LATEST NEWS malyalam പുതിയ വാർത്ത മഅദിന്‍ മുപ്പതാം വാര്‍ഷികോപഹാരം; തങ്ങള്‍ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കായി ‘ദാറുല്‍ ബതൂല്‍’ സമര്‍പ്പണം ശനിയാഴ്ച

മഅദിന്‍ മുപ്പതാം വാര്‍ഷികോപഹാരം; തങ്ങള്‍ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കായി ‘ദാറുല്‍ ബതൂല്‍’ സമര്‍പ്പണം ശനിയാഴ്ച

2
0

Source :- SIRAJLIVE NEWS

മലപ്പുറം | തങ്ങള്‍ കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനായുള്ള മഅ്ദിന്‍ ദാറുല്‍ ബതൂല്‍ സമര്‍പ്പണം ശനിയാഴ്ച (ജൂണ്‍ 27) രാവിലെ 6ന് നടക്കും. നൂറ് കണക്കിന് സാദാത്തുക്കളുടെ നേതൃത്വത്തില്‍ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമര്‍പ്പണം നടത്തും.

മഅദിന്‍ എജ്യൂപാര്‍ക്കിലെ ദാറുല്‍ ബതൂല്‍ വിദ്യാഭ്യാസ സമുച്ഛയത്തില്‍ എട്ടാം ക്ലാസ് മുതല്‍ പിജി തലം വരെ ഹോസ്റ്റല്‍ സൗകര്യത്തോടെ സൗജന്യ പഠനത്തിന് അവസരമൊരുക്കും. ശരീഅ സ്‌ക്വയര്‍, സയ്യിദ് എഡ്യുക്കേഷണല്‍ അഡ്വാന്‍സ്മെന്റ് മിഷന്‍, ഹെറിറ്റേജ് ആന്‍ഡ് ഖബീല റിസേര്‍ച്ച് ഫൗണ്ടേഷന്‍, സാദാത്ത് ഫാമിലി സര്‍ക്യൂട്ട്, മൊബൈല്‍ കൗണ്‍സിലിംഗ്, ഹയര്‍ സ്റ്റഡീസ് ബ്രിഡ്ജ് സ്‌കൂള്‍ തുടങ്ങിയ പത്തിന വിദ്യാഭ്യാസ പദ്ധതികള്‍ സ്ഥാപനത്തിലുണ്ടാവും.

മലപ്പുറം, മഞ്ചേരി പരിസര പ്രദേശങ്ങളിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ യൂണിവേഴ്‌സിറ്റികളിലും പി എച്ച് ഡി, പി ജി, ഡിഗ്രി, ഹയര്‍സെക്കണ്ടറി തലങ്ങളില്‍ പ്രവേശനം ലഭിക്കുന്ന തങ്ങള്‍ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ താമസ-ഭക്ഷണ സൗകര്യങ്ങളും ക്യാമ്പസില്‍ ഒരുക്കും.

Content Highlights:
The dedication ceremony of Ma’din Darul Batool for the educational empowerment of Sadath girls will be held on June 27. Ma’din Academy Chairman Sayyid Ibrahimul Khaleel Al Bukhari will lead the event. The campus offers free accommodation and education from eighth grade to post-graduation.