Home rss national malayalam പുതിയ വാർത്ത മക്ക സംയുക്ത പ്രതിരോധ കരാര്‍: തുര്‍ക്കി, യു എസ് പ്രസിഡന്റുമാര്‍ ചര്‍ച്ച നടത്തി

മക്ക സംയുക്ത പ്രതിരോധ കരാര്‍: തുര്‍ക്കി, യു എസ് പ്രസിഡന്റുമാര്‍ ചര്‍ച്ച നടത്തി

2
0

Source :- SIRAJLIVE NEWS

ഇസ്താംബൂള്‍ | തുര്‍ക്കിയും പാകിസ്താനും സഊദി അറേബ്യയും തമ്മില്‍ ഒപ്പുവെച്ച മക്കാ സംയുക്ത പ്രതിരോധ കരാര്‍ സംബന്ധിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഫോണില്‍ ചര്‍ച്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങള്‍, പ്രാദേശിക സംഭവവികാസങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. തുര്‍ക്കി കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറേറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തുര്‍ക്കി, പാകിസ്താന്‍, സഊദി അറേബ്യ എന്നിവ തമ്മില്‍ ഈ മാസം ആദ്യം ഒപ്പുവച്ച മക്ക സംയുക്ത പ്രതിരോധ കരാര്‍ പ്രാദേശിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതില്‍ ശക്തമായ നിലപാട് പ്രകടമാക്കുന്നതായി ഉര്‍ദുഗാന്‍ പറഞ്ഞു. പ്രാദേശിക സ്ഥിരതക്കും സുരക്ഷക്കുമുള്ള ‘ശക്തമായ നിലപാടിന്റെ’ അടയാളമായാണ് കരാറിനെ തുര്‍ക്കി വിലയിരുത്തിയത്.

ചരിത്രപരമായ ത്രിരാഷ്ട്ര കരാറിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ സ്വാഗതം ചെയ്യുകയും മധ്യേഷ്യയിലെ സുരക്ഷയുടെ ആദ്യ ചുവടുവെപ്പാണെന്ന് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. യു എസ്-ഇറാന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ നയതന്ത്രം പരമാവധി പ്രയോജനപ്പെടുത്തുന്നത് പ്രധാനമാണെന്ന് ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു. ചര്‍ച്ചകള്‍ തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. പശ്ചിമേഷ്യയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇറാനുമായി ചര്‍ച്ചകള്‍ തുടരാന്‍ ഉര്‍ദുഗാന്‍, ട്രംപിനോട് ആവശ്യപ്പെടുകുയും ചെയ്തു. സമാധാന ശ്രമങ്ങള്‍ക്ക് അങ്കാറയുടെ പിന്തുണ വാഗ്ദാനം ചെയ്തതായും തുര്‍ക്കി വ്യക്തമാക്കി.

‘ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കി, യുദ്ധം അവസാനിപ്പിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക, ഇറാന്‍, പാകിസ്താന്‍, ഖത്വര്‍ തുടങ്ങിയ മധ്യസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെങ്കിലും, കക്ഷികള്‍ക്കിടയില്‍ ഒരു മധ്യസ്ഥനായാണ് പ്രവര്‍ത്തിക്കുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ നയതന്ത്രം പരമാവധി പ്രയോജനപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ചര്‍ച്ചകള്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. സമാധാന ശ്രമങ്ങളെ പിന്തുണക്കുന്നത് തുടരും.’- ഉര്‍ദുഗാന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സമാധാന പ്രക്രിയയുടെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുക എന്നതാണ് ലക്ഷ്യമെന്നിരിക്കെ, ഇസ്‌റാഈലിന്റെ ഫലസ്തീനികളെ ലക്ഷ്യം വച്ചുള്ള നടപടികള്‍ വര്‍ധിച്ചുവരികയാണെന്നും ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടി. മേഖലയിലെ സമാധാനത്തിനും ഗസയുടെ പുനര്‍നിര്‍മാാണത്തിനുമായുള്ള നടപടികള്‍ക്ക് നല്‍കിവരുന്ന പിന്തുണ തുടരുമെന്നും തുര്‍ക്കി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Content Highlights:
Turkish and US presidents discussed the Mecca joint defense agreement during a high-level phone call. The leaders evaluated key strategic interests, regional stability, and mutual defense cooperation. The dialogue highlights ongoing diplomatic efforts to address evolving international security challenges.