Home rss national malayalam പുതിയ വാർത്ത മണിപ്പൂരില്‍ അക്രമം തുടരുന്നു; രണ്ട് ആദിവാസി സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു

മണിപ്പൂരില്‍ അക്രമം തുടരുന്നു; രണ്ട് ആദിവാസി സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു

2
0

Source :- SIRAJLIVE NEWS

ഗുവാഹത്തി | മണിപ്പൂരില്‍ വീണ്ടും അക്രമം. ജിരിബാം-തമെങ്ലോങ് അതിര്‍ത്തിയില്‍ ഇന്നുണ്ടായ വെടിവെപ്പില്‍ രണ്ട് ആദിവാസി സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു. ലെയ്സാങ് ഗ്രാമവാസികളായ ചോംഗ സിറ്റ്ലോ (60), കിംബോയ് സിങ്സണ്‍ (30) എന്നിവരാണ് കൊല്ലപ്പെട്ടത്.

ജിരിബാം ജില്ലയിലെ ലെയ്സാങ് കുക്കി ഗ്രാമത്തിലാണ് അക്രമമുണ്ടായത്. നിരവധി ഫാം ഹൗസുകള്‍ക്ക് തീയിട്ടതായും റിപോര്‍ട്ടുണ്ട്. സംഭവം ഗ്രാമവാസികള്‍ക്കിടയില്‍ ഭീതി വര്‍ധിപ്പിക്കുകയും, അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ സാധാരണക്കാരുടെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കകള്‍ ശക്തമാവുകയും ചെയ്തു. ഉച്ചക്ക് മൂന്നോടെ കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നതിനിടെയാണ് ആദിവാസി സ്ത്രീകള്‍ ആക്രമിക്കപ്പെട്ടത്. മറ്റ് പല ഗ്രാമവാസികളെയും കൃഷിയിടങ്ങളില്‍ നിന്ന് കാണാതായിട്ടുണ്ടെന്നും പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.

ഇക്കഴിഞ്ഞ 13-ന് തമെങ്ലോങ് ജില്ലയിലെ ടോല്ലെന്‍ ഗ്രാമത്തിലും നോണി ജില്ലയിലെ ലോങ്പി ഗ്രാമത്തിലും നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ ദമ്പതികളടക്കം നാല് ഗോത്രവര്‍ഗക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlights:
Fresh violence erupted in Manipur, claiming the lives of two tribal women who were shot dead. The tragic incident underscores the volatile security situation that continues to grip the region. Local authorities have intensified security protocols in the affected areas to prevent further escalation.