Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | കേരളത്തിലെ പ്രശസ്തമായ മത-ബൗദ്ധിക സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ മദീനത്തുന്നൂര്‍ കോളേജ് ഓഫ് ഇസ്ലാമിക് സയന്‍സസിന്റെ ഡല്‍ഹി ക്യാമ്പസ് ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു.മദീനത്തുന്നൂരില്‍ അഞ്ചുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ ശേഷം അവസാന രണ്ട് വര്‍ഷത്തെ Finishing & Research Studies കോഴ്‌സിനായി ഇരുപത് വിദ്യാര്‍ത്ഥികളാണ് ഡല്‍ഹി ക്യാമ്പസിലെത്തിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ ഡല്‍ഹിയിലെ വിവിധ മുഫ്തിമാര്‍, മൗലാനമാര്‍, ഖാരിമാര്‍, സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
പരിപാടി ഡല്‍ഹി മര്‍കസ് ഡയറക്ടര്‍ സി പി സ്വാദിഖ് നൂറാനി അസ്സഖാഫി ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകനും മുഫ്തിയുമായ മുഫ്തി തസ്ലീം റസാ സാഹിബ് വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി.
തന്‍സീം ഉലമാ-എ-ഇസ്ലാം സംഘടനയെ പ്രതിനിധീകരിച്ച് ഖാരി സഗീര്‍ അഹ്മദ് ആശംസകള്‍ നേര്‍ന്നു. മൗലാന വാഹിദ് റസ്വി, മൗലാന ഫഹീം ഖാദിരി, മൗലാന ഇസ്ലാം ഖാദിരി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരും ചടങ്ങിനെ അഭിസംബോധന ചെയ്തു.
കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളോടൊപ്പം എത്തിയ ശിബ്ലി താഹിര്‍ നൂറാനി, ഇക്രാം നൂറാനി അസ്സഖാഫി എന്നിവരും ആശംസാപ്രഭാഷണം നടത്തി.
തുടര്‍ന്ന് പ്രദേശവാസികള്‍ക്കും അതിഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിപുലമായ ഭക്ഷണസല്‍ക്കാരവും ഒരുക്കി.
കേരളത്തിലെ ഇസ്ലാമിക വിദ്യാഭ്യാസ പാരമ്പര്യത്തെ ദേശീയ തലത്തിലുള്ള അക്കാദമിക-ഗവേഷണ മേഖലകളുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതില്‍ ഡല്‍ഹി ക്യാമ്പസിന്റെ തുടക്കം ഒരു സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. ഈ സംരംഭം വിദ്യാര്‍ത്ഥികള്‍ക്ക് വിശാലമായ പഠന-ഗവേഷണ അവസരങ്ങള്‍ തുറന്നുകൊടുക്കുന്നതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായുള്ള വൈജ്ഞാനിക സംവാദങ്ങള്‍ക്കും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
Content Highlights: The prestigious educational institution Madinathunnoor has officially launched its new campus in Delhi. This expansion aims to provide quality higher education and better academic opportunities for students in the capital city. The new campus will focus on advanced coaching and mainstream university education.




