Home rss national malayalam പുതിയ വാർത്ത മദ്യപിച്ചു വാഹനമോടിച്ചു; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്, ഒട്ടേറെ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു

മദ്യപിച്ചു വാഹനമോടിച്ചു; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്, ഒട്ടേറെ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു

2
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | പത്തനംതിട്ട ടൗണില്‍ മദ്യപിച്ച് അമിത വേഗത്തില്‍ ഓടിച്ച കാര്‍ നിരവധി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു. കാര്‍ ഇടിച്ച വഴിയാത്രക്കാരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വഴിയാത്രികനായ ഫയര്‍ഫോഴ്സ് റിട്ട.ഉദ്യോഗസ്ഥന്‍ അബു(58) ആണു മരിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ സ്‌കൂളിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അബു.

കെ എല്‍ 03 എ ജി5964 എന്ന വാഗണര്‍ കാര്‍ ആണ് അമിതവേഗത്തിലെത്തി വഴിയാത്രികരെയും വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓമല്ലൂര്‍ സ്വദേശി വിനു(48), വിശ്വജിത്ത്(24) എന്നിവരാണ് അപകടമുണ്ടാക്കിയത്. ഇവരെ വൈദ്യ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അമിതമായി മദ്യപിച്ചിരുന്നു എന്നാണ് പ്രാഥമിക വിവരം.

പത്തനംതിട്ട ടൗണിലെ അബാന്‍ ആര്‍ക്കേഡിന് മുന്‍പിലായാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ ഒന്‍പത് ബംഗാള്‍ സ്വദേശികള്‍ക്ക് സാരമായി പരിക്കേറ്റു. ഭക്ഷണം വാങ്ങി നടന്നു വരുന്ന വഴിയാണ് ബംഗാള്‍ സ്വദേശികളുടെ ഇടയിലേക്ക് വാഹനം പാഞ്ഞു കയറിയത്. വിജയ് മണ്ഡല്‍(18) , അഷ്‌കര്‍(19) ,അമിത്ത്(22) ,അന്തോണീസ്(32), സഞ്ജത്ത് (18), ജമോഷ്(24),ഫര്‍മാന്‍(30), സൂര്യ(21) , രൂപേഷ് (26 ) ജനറല്‍ എന്നിവരാണ് ചികിത്സയിലുള്ളത്. ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights:
A retired fire force official was killed and nine migrant workers were injured after a speeding car driven by drunk men hit pedestrians near Aban Arcade in Pathanamthitta. Police detained the drivers, Vinu and Vishwajith. The injured were admitted to Konni Medical College and General Hospital.