Source :- SIRAJLIVE NEWS
പത്തനംതിട്ട| മദ്യപിച്ച് ബൈക്കോടിച്ച് രോഗിയുമായി പോയ ആംബുലന്‍സിലിടിച്ച് അപകടമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ സി പി ഒ പ്രവീണ്‍ കുമാറാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പത്തനംതിട്ട കോന്നി കൊന്നപ്പാറയിലാണ് അപകടമുണ്ടായത്.
നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആംബുലന്‍സിലേക്ക് പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്ന പ്രവീണിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. പ്രവീണ്‍കുമാറിനെ നാട്ടുകാരാണ് തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്.
Content Highlights:
A police officer was arrested after driving drunk and crashing his bike into an ambulance. The incident occurred at Konnappara in Konni while the ambulance carried a patient recovering from surgery. Local residents detained the officer, Praveen Kumar, and handed him over to the police.



