Home rss business malayalam ‘മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ മാറ്റുകയോ ഇല്ലാതാക്കുകയോ വേണം’; വന്യജീവി പ്രശ്‌നത്തിൽ നിലപാട് വ്യക്തമാക്കി മീനാക്ഷി...

‘മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ മാറ്റുകയോ ഇല്ലാതാക്കുകയോ വേണം’; വന്യജീവി പ്രശ്‌നത്തിൽ നിലപാട് വ്യക്തമാക്കി മീനാക്ഷി അനൂപ്

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

വന്യജീവി ആക്രമണങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കി നടി മീനാക്ഷി അനൂപ്. മനുഷ്യജീവനും സ്വത്തിനും നിരന്തര ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം വരണമെന്നും കാലാനുസൃതമായി വനനിയമങ്ങൾ പരിഷ്‌കരിക്കണമെന്നും മീനാക്ഷി ആവശ്യപ്പെട്ടു. ചിന്നക്കനാലിൽ ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം തുടരുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം.

വന്യമൃഗങ്ങളുടെ സംരക്ഷണത്തിനൊപ്പം വനാതിർത്തികളിൽ താമസിക്കുന്ന മനുഷ്യരുടെ സുരക്ഷയ്ക്കും തുല്യപ്രാധാന്യം നൽകണമെന്ന് മീനാക്ഷി പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷിയും സ്വത്തുക്കളും നഷ്ടപ്പെടുന്ന ജനങ്ങളുടെ ദുരിതങ്ങൾ പലപ്പോഴും വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

വന്യമൃഗങ്ങൾ അപകടത്തിൽപ്പെടുമ്പോൾ അവയെ രക്ഷിക്കാനുള്ള നടപടികൾക്ക് വലിയ പിന്തുണ ലഭിക്കാറുണ്ട്. എന്നാൽ വനാതിർത്തിയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും നേരിടുന്ന ഭീഷണികൾ കൂടി മനസ്സിലാക്കണം. കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതുപോലും ഭയത്തോടെയാണ് പല കുടുംബങ്ങളും ചെയ്യുന്നതെന്നും മീനാക്ഷി കുറിച്ചു.

വന്യമൃഗങ്ങളെയെല്ലാം ഇല്ലാതാക്കണമെന്നല്ല തന്റെ നിലപാടെന്നും എന്നാൽ മനുഷ്യജീവനും സ്വത്തിനും നിരന്തരം ഭീഷണിയാകുന്ന മൃഗങ്ങളെ മാറ്റുകയോ ഇല്ലാതാക്കുകയോ ചെയ്യേണ്ട സാഹചര്യമുണ്ടെന്നും താരം വ്യക്തമാക്കി. ഇതിനായി നിലവിലുള്ള വനനിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തണം. വനാതിർത്തികളുള്ള ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികളും മാതൃകയാക്കാവുന്നതാണെന്ന് മീനാക്ഷി അഭിപ്രായപ്പെട്ടു.

മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ശേഷം വീണ്ടും അതേ പ്രദേശത്തേക്ക് തിരിച്ചയച്ച് ജനങ്ങളോട് ജാഗ്രത പാലിക്കാൻ പറയുന്നതല്ല നീതിയെന്നും മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കുന്ന ശാശ്വത പരിഹാരമാണ് വേണ്ടതെന്നും പറഞ്ഞാണ് മീനാക്ഷി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.