Source :- SIRAJLIVE NEWS
തിരുവനന്തപുരം | മന്ത്രിമാര്‍ക്കും മറ്റുമായി 24 ഹൈബ്രിഡ് ഇന്നോവ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. ചീഫ് സെക്രട്ടറിക്കും സംസ്ഥാന അതിഥികള്‍ക്കും അടക്കമാണ് പുതിയ കാറുകള്‍ വാങ്ങുന്നത്. 9 കോടി 60 ലക്ഷം രൂപ ചെലവാക്കിയാണ് പുതിയ കാറുകള്‍ വാങ്ങാന്‍ മുഖ്യമന്ത്രി വി ഡി സതീശന് അനുമതി നല്‍കിയത്.
ഇന്നോവ ഹൈക്രോസ് സ്ട്രോങ്ങ് ഹൈബ്രിഡ് കാറുകളാണ് വാങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ കാറടക്കം മാറ്റി മന്ത്രിസഭയിലെ എല്ലാ അംഗങ്ങള്‍ക്കും ചീഫ് സെക്രട്ടറിക്കുമായി 22 കാറുകളാണ് വാങ്ങുന്നത്. കേരളത്തിലേക്കെത്തുന്ന അതിഥികള്‍ക്കായി രണ്ടു കാറുകള്‍ വേറെയും വാങ്ങും.
യു ഡി എഫ് സര്‍ക്കാര്‍ മന്ത്രിമാര്‍ക്കായി പുതിയ കാറുകള്‍ വാങ്ങുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തുടക്കത്തില്‍ കയ്യടി നേടിയിരുന്നു. ഇതോടെ ചില മന്ത്രിമാര്‍ സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് ഓടിയത് തുടക്കത്തിലേ കല്ലുകടിയായി. മന്ത്രി കെ എം ഷാജിക്ക് പിന്നാലെ കൂടുതല്‍ മന്ത്രിമാര്‍ സ്വകാര്യ വാഹനത്തിലേക്ക് മാറി. അധികാരത്തിലെത്തി ആറു മാസം ആറ് കഴിയും മുമ്പാണ് മന്ത്രിമാര്‍ക്കു പുതിയ കാര്‍ വങ്ങില്ലെന്ന പ്രഖ്യാപനം മുഖ്യമന്ത്രി തിരുത്തുന്നത്.
Content Highlights: Kerala government approves buying 24 Toyota Innova Hycross strong hybrid cars at a cost of Rs 9.60 crore for ministers, the Chief Secretary, and state guests. This decision reverses CM VD Satheesan’s earlier stance against purchasing new official vehicles within six months of taking office.




