Home rss national malayalam പുതിയ വാർത്ത മരുന്ന് വാങ്ങാൻ പുറത്തിറങ്ങി; കൊച്ചിയിൽ കപ്പലിൽനിന്നും പുറത്തുപോയ എഞ്ചിനീയറെ കാണാതായി

മരുന്ന് വാങ്ങാൻ പുറത്തിറങ്ങി; കൊച്ചിയിൽ കപ്പലിൽനിന്നും പുറത്തുപോയ എഞ്ചിനീയറെ കാണാതായി

3
0

Source :- SIRAJLIVE NEWS

കൊച്ചി | കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ എഞ്ചിനീയറെ കാണാനില്ലെന്ന് പരാതി. മഹാരാഷ്ട്ര സ്വദേശിയായ അബിദ് മുക്ത്യാര്‍ ജീവാലെയെയാണ് കാണാതായത്. ഈ മാസം 12 മുതലാണ് ഇദ്ദേഹത്തെക്കുറിച്ച് വിവരമില്ലാത്തത്. സംഭവത്തിൽ ഹാർബർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മരുന്ന് വാങ്ങാനായി കപ്പലിൽനിന്ന് പുറത്തുപോയ എഞ്ചിനീയർ പിന്നീട് തിരികെ എത്തിയില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്. രണ്ട് ദിവസം മുമ്പാണ് ഗുജറാത്തിൽനിന്ന് കപ്പൽ വില്ലിങ്ടൺ ഐലൻഡിലെത്തിയത്. മരുന്ന് വാങ്ങണമെന്ന് അറിയിച്ചാണ് അബിദ് കപ്പലിൽനിന്ന് പുറത്തേക്ക് പോയത്.

ഇന്നലെയും ഇന്നുമായി ശക്തമായ തിരച്ചിൽ നടത്തിയെങ്കിലും ഇദ്ദേഹത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. തുടർന്നാണ് കപ്പൽ അധികൃതർ പൊലീസിൽ പരാതി നൽകിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

Content Highlights: A ship engineer from Maharashtra, Abid Mukhtiyar Jeevawala, went missing after leaving his vessel docked at Willingdon Island in Kochi Port to buy medicine. Following an unsuccessful search by crew members, Harbour Police registered an FIR and are examining CCTV footage to trace him.