Home rss national malayalam പുതിയ വാർത്ത മലപ്പുറത്ത് വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച എം ഡി എം എയുമായി രണ്ടുപേര്‍ കസ്റ്റഡിയില്‍

മലപ്പുറത്ത് വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച എം ഡി എം എയുമായി രണ്ടുപേര്‍ കസ്റ്റഡിയില്‍

3
0

Source :- SIRAJLIVE NEWS

മലപ്പുറം| മലപ്പുറം പോത്തുകല്ലില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 10.18 ഗ്രാം എം ഡി എം എ പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. സംഭവത്തില്‍ ചുങ്കത്തറ തച്ചങ്ങാട് സ്വദേശികളായ അജയ്, ബിജോ വര്‍ഗീസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അജയിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധന നടത്തിയത്. പോലീസ് എത്തുമ്പോള്‍ മയക്കുമരുന്ന് ചെറിയ പാക്കറ്റുകളിലാക്കുകയായിരുന്നു പ്രതികള്‍. ഇതിന് മുമ്പും അജയിയുടെ പേരില്‍ 16 കിലോ കഞ്ചാവ് കടത്തിയതിന് കേസ് ഉണ്ടായിരുന്നു.

ലഹരിമരുന്ന് കൊണ്ടുവന്നത് എവിടെ നിന്നാണെന്നും ആര്‍ക്കൊക്കെയാണ് വില്‍പ്പന നടത്തിയതെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

Content Highlights:
Police and anti-narcotic squad seized 10.18 grams of MDMA from a house in Pothukallu, Malappuram. Two youths, Ajay and Bijo Varghese from Chungathara, were taken into custody while packaging the drugs. Police are investigating the source of the contraband and its intended buyers.