Source :- SIRAJLIVE NEWS
കോഴിക്കോട് | ഉള്ളിയേരി മുണ്ടോത്ത് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡിന്റെ ആഭരണപ്പെട്ടി നിര്‍മ്മാണ കേന്ദ്രത്തില്‍ തീപ്പിടുത്തം. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പേരാമ്പ്ര, നരിക്കുനി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘമെത്തി തീയണച്ചു.
മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. വൈദ്യുതി ലൈനിലെ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് വിവരം.
Content Highlights: A major fire broke out at the Malabar Gold jewelry box manufacturing unit in Ulliyeri, Kozhikode early morning. Fire force teams from Perambra, Narikkuni, and Koyilandy controlled the blaze after hours of effort. Preliminary reports suspect a short circuit caused damage worth lakhs.




