Home rss national malayalam പുതിയ വാർത്ത മലയാലപ്പുഴ പീഡന കേസ്: നാലുപേര്‍ റിമാന്‍ഡില്‍

മലയാലപ്പുഴ പീഡന കേസ്: നാലുപേര്‍ റിമാന്‍ഡില്‍

3
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | മലയാലപ്പുഴയില്‍ പതിനഞ്ചുകാരി പീഡനത്തിനിരയായ കേസില്‍ നാലുപേര്‍ റിമാന്‍ഡില്‍. റാന്നി-പെരുനാട് മുണ്ടന്‍മല റബ്ബറുംകാലായില്‍ വീട്ടില്‍ അജികുമാര്‍ (51), മലയാലപ്പുഴ താഴം പൈവള്ളില്‍ വീട്ടില്‍ ശ്രീകുമാര്‍ (63), മലയാലപ്പുഴ ഏറം പൊതിപ്പാട് ലക്ഷംവീട് കോളനിയില്‍ വാവ എന്ന് വിളിക്കുന്ന ശ്രീജിത്ത് മോന്‍ (32), മലയാലപ്പുഴ താഴം ആനചാരിക്കല്‍ വട്ടമണ്‍കുഴി മണ്ണില്‍ വീട്ടില്‍ ഗോപാലകൃഷ്ണപിള്ള (62) എന്നിവരാണ് റിമാന്‍ഡിലുള്ളത്.

2021ല്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അജികുമാര്‍ അറസ്റ്റിലായത്. പെരുനാട് എസ് എച്ച് ഒ. ആര്‍ റോയ്, എസ് ഐ. അരുണ്‍ ദാസ്, സി പി ഒമാരായ ഐ വി വിജേഷ്, എസ് പ്രസാദ്, സി പി ഒമാരായ എ എസ് അരുണ്‍, അരവിന്ദാക്ഷന്‍ നായര്‍, അനന്തു കെ ലാല്‍, ശ്രീകല എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ പരാതിയില്‍ മറ്റൊരു എഫ് ഐ ആറിലാണ് മലയാലപ്പുഴ പോലീസ് ശ്രീകുമാര്‍, വാവ എന്ന് വിളിക്കുന്ന ശ്രീജിത്ത് മോന്‍, ഗോപാലകൃഷ്ണപിള്ള എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തത്.

2023 മുതല്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്നവരാണ് പ്രതികള്‍. കേസില്‍ കുട്ടിയുടെ പിതാവടക്കം ഏഴ് പ്രതികളാണുള്ളത്. പിതാവിനെ വിദേശത്ത് നിന്നും നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിനിടയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്.

Content Highlights:
Four suspects in the Malayalappuzha abuse case have been remanded in judicial custody. Police produced the accused before the local court following preliminary procedures. Further investigations and legal actions are currently underway by the authorities.