Home rss national malayalam പുതിയ വാർത്ത മഴ ശക്തം; ഇടുക്കിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം

മഴ ശക്തം; ഇടുക്കിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം

2
0

Source :- SIRAJLIVE NEWS

ഇടുക്കി | ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജല വിനോദങ്ങള്‍ക്കും സാഹസിക വിനോദങ്ങള്‍ക്കും ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിലക്ക് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് വ്യക്തമാക്കി.

ഇടുക്കിയില്‍ കേന്ദ്ര കാലാവസ്ഥാ സംഘം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി എഴ് മുതല്‍ രാവിലെ ആറു വരെയാണ് മലയോര മേഖലയില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. ഇടുക്കി വട്ടവടയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരണപ്പെട്ടിരുന്നു. ഒരു യുവതിയെ ഗുരുതര പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിട്ടുമുണ്ട്.

ശക്തമായ മഴയില്‍ കൊട്ടക്കാമ്പൂര്‍ തട്ടാമ്പാറ റോഡിലെ പാലം തകര്‍ന്നു. ഇതോടെ 30 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെടുകയും നൂറോളം ടൂറിസ്റ്റുകളുള്‍പ്പെടെ പ്രദേശത്ത് കുടുങ്ങുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജില്ലാ കലക്ടര്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Content Highlights:
The Idukki District Collector has restricted tourism and banned water adventure activities due to heavy rains and an Orange alert. Night travel in hilly regions is prohibited from 7 PM to 6 AM. The decision follows a fatal landslide in Vattavada and the collapse of a key bridge in Kottakkamboor.