Home rss national malayalam പുതിയ വാർത്ത മഴ ശക്തം; സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴ ശക്തം; സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | മഴശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടമുണ്ടായി. ഇലന്തൂര്‍ പഞ്ചായത്തിലെ തുമ്പമണ്‍ചിറ, വരട്ടുചിറ ഭാഗങ്ങളിലും, നാരങ്ങാനം പഞ്ചായത്തിന്റെ 12-ാം വാര്‍ഡില്‍, ഭജനമഠം ഭാഗത്തുമാണ് ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായത്.

Content Highlights:
Heavy rains triggered a yellow alert across Pathanamthitta, Kottayam, Ernakulam, and Idukki districts in Kerala. Authorities warned of strong winds and potential swell wave phenomena along the Thiruvananthapuram coast. Recent severe weather has already caused extensive damage in Pathanamthitta.