Home rss national malayalam പുതിയ വാർത്ത മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ മരിച്ചു

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ മരിച്ചു

2
0

Source :- SIRAJLIVE NEWS

മുംബൈ|മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ വനിതാ ആശുപത്രിയില്‍ തീപിടിത്തം. തീപിടിത്തത്തില്‍ മൂന്ന് നാവജാത ശിശുക്കള്‍ മരിച്ചു. ആശുപത്രിയിലെ നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ് (എന്‍ഐസിയു) തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടോ പൊട്ടിത്തെറിയോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

39 നവജാത ശിശുക്കളായിരുന്നു അമരാവതി ജില്ലാ വനിതാ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. തീപിടിത്തമുണ്ടായ ഉടനെ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും വാര്‍ഡിലെത്തി കുഞ്ഞുങ്ങളെ സ്ഥലത്തുനിന്ന് മാറ്റി. ഗുരുതരാവസ്ഥയിലുള്ള ആറ് നവജാത ശിശുക്കളെ പ്രത്യേക ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

Content Highlights:
Three newborns died after a massive fire broke out in the Neonatal Intensive Care Unit of the District Women Hospital in Amravati, Maharashtra. The incident occurred around 3:30 AM due to a short circuit or blast. Hospital staff evacuated infants and moved six critical babies to another facility.