Source :- SIRAJLIVE NEWS
മുംബൈ | മഹാരാഷ്ട്രയിലെ മുംബ്രയില്‍ ബേക്കറിയില്‍ നിന്ന് മധുരപലഹാരം കഴിച്ചയാള്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ‘സാഗര്‍ സ്വീറ്റ് ആന്‍ഡ് ബേക്കറി’യില്‍ നിന്ന് വാങ്ങിയ ‘അഫ്ലാറ്റൂണ്‍’ (Aflatoon) എന്ന മധുരപലഹാരം കഴിച്ച 35 കാരനാണ് മരിച്ചത്. ഇതേ തുടര്‍ന്ന് പരിശോധന നടത്തിയ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (FDA) അധികൃതര്‍ പ്രദേശത്തുള്ള രണ്ട് കടകളില്‍ നിന്നായി 4.58 ലക്ഷം രൂപ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു.
ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് (multiple organ failure) യുവാവിന്റെ മരണത്തിന് കാരണമായതെന്നാണ് മെഡിക്കല്‍ വൃത്തങ്ങള്‍ നല്കുന്ന വിവരം. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അഞ്ച് പേര്‍ക്കും ഈ പലഹാരം കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ കടുത്ത ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഇവര്‍ ചികിത്സയിലാണ്.
മുംബ്ര റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തുള്ള മന്മോഹന് അപ്പാര്‍ട്ട്മെന്റിലെ ബേക്കറിയില്‍ നിന്ന് 18,000 രൂപ വിലമതിക്കുന്ന 36 കിലോ ‘അഫ്ലാറ്റൂണ്‍’ എഫ് ഡി എ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിന്നാലെ കൗസയിലെ ‘ബൈത്തുന്-നൂര്‍ കോംപ്ലക്സി’ലുള്ള ബേക്കറിയില്‍ നടത്തിയ പരിശോധനയില്‍ 4,40,185 രൂപ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു.
Content Highlights: A man died from suspected food poisoning in Mumbra, Maharashtra, after consuming sweets. Five members of his family also fell ill and were rushed to the hospital. Authorities are investigating the source of the contaminated food.




