Source :- SIRAJLIVE NEWS
സോലാപൂര്‍ | മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ അംബ ഗ്രാമത്തില്‍ കിണറിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് വീണ് നാല് തൊഴിലാളികള്‍ മരിച്ചു. മങ്കേഷ് മോറെ, സിദ്ധേശ്വര്‍ ഘഡ്ഗെ, താനാജി ഘോഡ്കെ, അബ ഘോഡ്കെ എന്നിവരാണ് മരിച്ചത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റെ സഹായം തേടിയിരുന്നുവെന്ന് സോലാപൂര്‍ റൂറല്‍ സൂപ്രണ്ട് ഓഫ് പോലീസ് അതുല്‍ കുല്‍ക്കര്‍ണി മാധ്യമങ്ങളോട് പറഞ്ഞു.ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം.
പ്രദേശത്തെ കര്‍ഷകനായ നിവാസ് ഷിന്‍ഡെയുടെ കൃഷിയിടത്തില്‍ പുതിയ കിണര്‍ നിര്‍മ്മിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ജോലി ചെയ്യുന്നതിനായി നാല് തൊഴിലാളികള്‍ കിണറ്റിലേക്ക് ഇറങ്ങിയപ്പോഴാണ് അതിന്റെ സംരക്ഷണ ഭിത്തി പെട്ടെന്ന് തകര്‍ന്ന് വീണത്. തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു. പ്രദേശവാസികളാണ് ആദ്യം രക്ഷാ പ്രവര്‍ത്തനം തുടങ്ങിയത്.
Content Highlights: Four workers were killed after the retaining wall of an under-construction well collapsed in Amba village, Solapur district, Maharashtra. The victims were trapped under the debris while working inside the agricultural well. Local residents and NDRF teams were deployed to carry out rescue operations




