Source :- SIRAJLIVE NEWS
തിരുവനന്തപുരം | മാസപ്പടി കേസിന്റെ അന്വേഷണത്തിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി), പാര്‍ട്ടി നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നതില്‍ രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം. വിഷയത്തില്‍ വിശദീകരണത്തിനായി ഇന്ന് കോഴിക്കോട്ട് പൊതുയോഗം നടത്തും. വൈകിട്ട് മുതലക്കുളത്താണ് പരിപാടി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.
മുന്‍ മന്ത്രിയും നിലവില്‍ എം എല്‍ എയുമായ പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തും സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ നിഖില്‍, ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് നന്ദുലാല്‍ എന്നിവരുടെ വീട്ടിലും സ്ഥാപനത്തിലുമാണ് ഇ ഡി റെയ്ഡ് നടത്തിയത്. ഇതിനെ രാഷ്ട്രീയമായി നേരിടാനും തങ്ങളുടെ ഭാഗം ജനങ്ങളോട് വിശദീകരിക്കാനുമാണ് പാര്‍ട്ടി തീരുമാനം.
ഇ ഡിയുടെത് രാഷ്ട്രീയ പ്രേരിത ഇടപെടലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. പിണറായി വിജയനായാല്‍ എന്തും ചെയ്യാമെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നതെന്ന് പിണറായി പറഞ്ഞു. തന്റെ കൈകള്‍ ശുദ്ധമെന്നും ഇനിയും അത് അങ്ങനെ തന്നെയായിരിക്കുമെന്നും പ്രതികരിച്ച പ്രതിപക്ഷ നേതാവ് തന്റെ മകള്‍ വീണ ടി ക്കെതിരായ അന്വേഷണത്തെയും തുടര്‍ നീക്കങ്ങളെയും തള്ളി. സി പി എം നേതാക്കളേയും അവരുമായി ബന്ധപ്പെട്ടവരേയും ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ രാഷ്ട്രീയ പകപോക്കലാണെന്നതിനാല്‍ അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് പാര്‍ട്ടിയുടെയും തീരുമാനം.
Content Highlights: CPM holds a public meeting titled Politics of ED in Kozhikode to counter recent Enforcement Directorate raids. Party State Secretary M V Govindan will inaugurate the event aimed at framing the probe as politically motivated. The move follows searches at multiple locations linked to party leaders and associates in the CMRL Exalogic case.



