Home rss national malayalam പുതിയ വാർത്ത മാസപ്പടി കേസ്: വിജിലന്‍സ് കേസെടുക്കാനുള്ള വിധിക്കെതിരെ റിയാസും ടി വീണയും നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും

മാസപ്പടി കേസ്: വിജിലന്‍സ് കേസെടുക്കാനുള്ള വിധിക്കെതിരെ റിയാസും ടി വീണയും നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| മാസപ്പടിക്കേസില്‍ വിജിലന്‍സ് കേസിനെതിരെ മുന്‍ മന്ത്രി മുഹമ്മദ് റിയാസും ടി വീണയും നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നല്‍കിയ അപ്പീലും ഹൈക്കോടതിക്ക് മുന്നിലെത്തിയേക്കും. സ്വാഭാവിക നീതി ലംഘിച്ചുവെന്നും അഴിമതിനിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് അപ്പീലുകളിലെ വാദം. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് നാല് റിട്ട് ഹരജികള്‍ സമര്‍പ്പിച്ചത്. സിംഗിള്‍ ബെഞ്ചിലെ നടപടികളില്‍ കക്ഷിയല്ലാത്തതിനാല്‍ പ്രത്യേക അനുമതി ആവശ്യത്തിലായിരിക്കും ഹൈക്കോടതി ആദ്യം തീരുമാനമെടുക്കുക. പ്രത്യേക അനുമതി ലഭിച്ചാല്‍ അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.

ഹരജിക്കാരുടെ ഭാഗം കേള്‍ക്കാതെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്വാഭാവിക നീതിയുടെ കടുത്ത ലംഘനമാണ്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റകൃത്യം നിലനില്‍ക്കില്ല. പൊതുപ്രവര്‍ത്തകര്‍ക്ക് എതിരായ അന്വേഷണത്തിന് പ്രോസിക്യൂഷന്‍ അനുമതി നേടിയിട്ടില്ല. പ്രാഥമിക അന്വേഷണത്തിന് സംസ്ഥാന ഏജന്‍സിക്ക് സമ്പൂര്‍ണ അധികാരമുണ്ട്. ഇഡിയുടെ കത്തനുസരിച്ച് നേരിട്ട് കേസെടുക്കാനാവുമോ എന്ന് സംസ്ഥാന ഏജന്‍സിക്ക് സ്വതന്ത്രമായി പരിശോധിക്കാമെന്നുമാണ് അപ്പീലുകളിലെ വാദം.

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സിന്റെ എഫ്ഐആര്‍. പിണറായി വിജയനും മുഹമ്മദ് റിയാസും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് എഫ്ഐആറില്‍ പറയുന്നു. ഹവാല ഇടപാടില്‍ മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് കേസുകളിലും ടി വീണയെ പ്രതി ചേര്‍ത്തിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ ഉടന്‍ തീരുമാനിച്ചേക്കും.

Content Highlights:
The Kerala High Court Division Bench is hearing appeals filed against the single bench order directing a Vigilance FIR in the Masappadi case. The petitions challenge the legality of the probe, citing a lack of prior sanction and violations of natural justice. Pinarayi Vijayan, Muhammad Riyas, and T Veena are named in the case.