Source :- SIRAJLIVE NEWS
അഹമ്മദാബാദ് | മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി നടന്‍ മമ്മൂട്ടി. നാലാം തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്.
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടിയുമായി പങ്കുവെച്ച കാര്‍ത്തിക് ആര്യനും ബഹുമതി ഏറ്റുവാങ്ങി. ‘ചന്തു ചാമ്പ്യന്‍’ എന്ന ചിത്രത്തിലെ അഭിനയമാണ് കാര്‍ത്തിക് ആര്യനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ഗായിക വൈക്കം വിജയലക്ഷ്മി മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി. യാമി ഗൗതം (മികച്ച നടി), ഷഹനാദ് ജലാല്‍ (ഛായാഗ്രാഹകന്‍) എന്നിവരും പുരസ്‌കാരം സ്വീകരിച്ചു. കന്നഡ നടന്‍ അനന്ത് നാഗ് ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും ഏറ്റുവാങ്ങി.
ഗുജറാത്തിലെ കെവാദിയയിലെ ഏകതാ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം ഒരുക്കിയ പ്രത്യേക വേദിയിലാണ് 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് നടന്നത്.
Content Highlights:
Megastar Mammootty has officially received the prestigious National Film Award for Best Actor. This marks the fourth time the acclaimed actor is being honored with the national accolade for his exceptional performance. The news brings immense pride and joy to the Malayalam film industry and fans worldwide.




