Home rss national malayalam പുതിയ വാർത്ത മിഠായി പദ്ധതി നിലച്ചു; പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് ദുരിതം

മിഠായി പദ്ധതി നിലച്ചു; പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് ദുരിതം

2
0

Source :- SIRAJLIVE NEWS

കോഴിക്കോട് | ടൈപ്പ് വണ്‍ പ്രമേഹബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സയും മരുന്നുകളും നല്‍കുന്ന ‘മിഠായി’ പദ്ധതി പൂര്‍ണമായി നിലച്ചിട്ട് നാല് മാസം. ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ചവര്‍ക്ക് വിതരണം ചെയ്യുന്ന ഇന്‍സുലിന്‍ ഗുണമേന്മ കുറഞ്ഞതാണെന്നും പുതിയത് നല്‍കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. പുതിയത് ലഭിച്ചില്ലെന്നു മാത്രമല്ല, കിട്ടിക്കൊണ്ടിരുന്നത് നിലക്കുകയും ചെയ്തു. ഇതോടെ 7,000 രൂപയോളം വിലയുള്ള മരുന്ന് മാസംതോറും വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയിലായി.

ജില്ലയില്‍ ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച ഇരുന്നൂറോളം കുട്ടികളാണുള്ളത്. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്ന സ്ട്രിപ്പുകളും ഇപ്പോള്‍ ലഭ്യമാക്കുന്നില്ല. ദിവസം അഞ്ചും ആറും തവണ ഇതില്‍ പരിശോധിച്ചാണ് ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിച്ചിരുന്നത്. 50 എണ്ണത്തിന്റെ സ്ട്രിപ്പ് പായ്ക്കിന് വിപണിയില്‍ 4,000 രൂപയോളം വരും. ഗ്ലൂക്കോസിന്റെ അളവ് കൂടിയാല്‍ ഓട്ടോമാറ്റിക് പമ്പ് ചെയ്യുന്ന ഗ്ലൂക്കോസ് പമ്പിംഗ് മെഷീന് ആറ് ലക്ഷം രൂപയാണ്. ഇതിലൂടെ ഇന്‍സുലിന്‍ ആവശ്യമുള്ള സമയത്ത് ഇന്‍ജക്്ഷന്‍ നല്‍കാതെ തന്നെ കൊടുക്കാന്‍ സാധിക്കും. എന്നാല്‍ പല രക്ഷിതാക്കളും ഇവ വാങ്ങാന്‍ ഭീമമായ പണം ചെലവാകുന്നതിനാല്‍ ഷുഗര്‍ ഡിക്റ്ററ്റിംഗ് സ്ട്രിപ്പ് ഉപയോഗിക്കുകയാണ്.

സാധാരണ 14 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഈ അസുഖം കണ്ടുവരുന്നത്. രോഗം ബാധിച്ച കുട്ടികളില്‍ ആഗ്‌നേയ ഗ്രന്ഥിയില്‍ ഇന്‍സുലിന്‍ ഉത്പാദിപിക്കപ്പെടുന്ന കോശങ്ങള്‍ നശിക്കുന്ന അവസ്ഥയാണിത്. ഇത്തരക്കാരില്‍ ദിവസവും ഇന്‍സുലിന്‍ കുത്തിവെപ്പുകള്‍ എടുക്കേണ്ടിവരും. പദ്ധതി മുടങ്ങിയതോടെ രക്ഷിതാക്കള്‍ പണം സ്വരൂപിച്ച് സ്വന്തംനിലയില്‍ മരുന്ന് വാങ്ങുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്ന് ടൈപ്പ് വണ്‍ ഡയബറ്റിക് വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ്്വിജേഷ് പറയുന്നു.

2018ലാണ് മിഠായി പദ്ധതി തുടങ്ങിയത്. രണ്ടായിരത്തിലേറെ ഗുണഭോക്താക്കളുണ്ടായ പദ്ധതിയില്‍ ആദ്യകാലത്ത് നല്‍കിയിരുന്ന ഗുണനിലവാരമുള്ള ‘റാപിഡ് -ആക്ടിംഗ്’ ഇന്‍സുലിന് പകരം പിന്നീട് ‘സ്ലോ- ആക്ടിംഗ്’ ആണ് നല്‍കി വന്നിരുന്നത്. പദ്ധതിയില്‍ കാലോചിത മാറ്റംവരുത്തി, ‘മിഠായി’ സാറ്റ്ലൈറ്റ് സെന്ററുകളില്‍ എന്‍ഡോക്രൈനോളജിസ്റ്റുമാരുടെ സേവനം ഉറപ്പുവരുത്തുമെന്നും യു ഡി എഫ് സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എല്ലാം പ്രഖ്യാപനത്തിലൊതുങ്ങി.

Content Highlights:
The Mittayi scheme providing free insulin and continuous glucose monitoring devices to type 1 diabetic children in Kerala has been halted due to severe government fund shortages. Over two thousand registered children and their families face financial strain as expensive monthly supplies stop abruptly.