Home rss national malayalam പുതിയ വാർത്ത മുംബൈയിൽ സി ജെ പി പ്രതിഷേധത്തിനിടെ മലയാളി വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

മുംബൈയിൽ സി ജെ പി പ്രതിഷേധത്തിനിടെ മലയാളി വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

3
0

Source :- SIRAJLIVE NEWS

മുംബൈ| ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ കോക്രോച് ജനത പാര്‍ടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ മലയാളി വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം സ്വദേശി ഗോപാലകൃഷ്ണ സുബ്ബയ്യ പിള്ള (75) ആണ് മരിച്ചത്.

പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നതിനായി താനെയില്‍ നിന്ന് ദാദറിലെ ശിവാജി പാര്‍ക്കില്‍ എത്തിയ അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെയും സ്ഥലത്തുണ്ടായിരുന്ന പോലീസിന്റെയും സഹായത്തോടെ ഇദ്ദേഹത്തെ ഉടന്‍ തന്നെ സമീപത്തുള്ള ശുശ്രൂഷ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Content Highlights:
A 75-year-old native of Thiruvananthapuram, Gopalakrishna Subbaiah Pillai, passed away after collapsing during a protest at Shivaji Park in Mumbai. He suffered severe chest pain during the rally and was rushed to Shushrusha Hospital, but could not be saved. Police have registered a case.