Home rss national malayalam പുതിയ വാർത്ത മുഖ്യമന്ത്രി അതിസമ്പന്നരുടെ കളിപ്പാവ; കോണ്‍ഗ്രസുകാരെപ്പോലും ലജ്ജിപ്പിക്കുന്നു: ബിനോയ് വിശ്വം

മുഖ്യമന്ത്രി അതിസമ്പന്നരുടെ കളിപ്പാവ; കോണ്‍ഗ്രസുകാരെപ്പോലും ലജ്ജിപ്പിക്കുന്നു: ബിനോയ് വിശ്വം

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  പേരുവെളിപ്പെടുത്താന്‍ സാധിക്കാത്ത വിധം അതിസമ്പന്നന്മാരുടെ കൈയിലെ കളിപ്പാവയായി മുഖ്യമന്ത്രി വി ഡി സതീശന്‍ മാറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.അജ്ഞാതരായ സാമ്പത്തിക ശക്തികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന വിമാനത്തിലും ഹെലികോപ്റ്ററിലും സഞ്ചരിക്കുന്നത് അഭിമാനമായി കാണുന്ന മുഖ്യമന്ത്രി പ്രബുദ്ധ കേരളത്തെ നാണംകെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുതലാളി സേവ നടത്തുകയും അതിനെ നെഹ്റൂവിയന്‍ സോഷ്യലിസത്തിന്റെ പുതിയ രൂപമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഗാന്ധിയന്‍-നെഹ്റൂവിയന്‍ പാരമ്പര്യമുള്ള യഥാര്‍ത്ഥ കോണ്‍ഗ്രസുകാരെപ്പോലും ലജ്ജിപ്പിക്കുന്നതാണ്

പണക്കാരുടെ സൗജന്യം പറ്റുന്നത് സര്‍ക്കാരിന് ലാഭമുണ്ടാക്കാനാണെന്ന വിചിത്രവാദമാണ് വി ഡി സതീശന്റേത്. സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക വാഹനങ്ങള്‍ മാറ്റിവെച്ച് പണപ്രഭുക്കളുടെ അത്യാഡംബര കാറുകള്‍ക്കായി മന്ത്രിമാര്‍ കാത്തിരിക്കുന്ന സ്ഥിതിയാണുള്ളത്.ഇതില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും കെ സി വേണുഗോപാലിനും എന്താണ് പറയാനുള്ളതെന്നും ബിനോയ് വിശ്വം ചോദിച്ചു.

Content Highlights: CPI State Secretary Binoy Viswam criticized Chief Minister VD Satheesan for allegedly becoming a puppet in the hands of anonymous billionaires. He stated that using sponsored flights and luxury cars tarnishes Kerala’s pride and distorts Nehruvian socialism. Viswam also questioned Rahul Gandhi and KC Venugopal regarding these actions.