Home LATEST NEWS malyalam പുതിയ വാർത്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ ആര്‍ എസ് ബാബു അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ ആര്‍ എസ് ബാബു അന്തരിച്ചു

1
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ ആര്‍ എസ് ബാബു അന്തരിച്ചു. 84 വയസ്സായിരുന്നു. പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കലാകൗമുദി വാരികയുടെ എഡിറ്ററും കേരളകൗമുദി ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു. പ്രസ്സ് ക്ലബ് ഹോണററി അംഗവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടറായും പ്രവര്‍ത്തിച്ചു. കേരളത്തിലെ ആദ്യ മള്‍ട്ടിമീഡിയ സോഫ്റ്റ് വെയര്‍ കമ്പനികളിലൊന്നായ ഇന്‍വിസ് മള്‍ട്ടിമീഡിയയുടെ ചെയര്‍മാനാണ്. ദേശാഭിമാനി കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ ആയിരുന്നു. ബോധി കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് പുരസ്‌കാരം, എസ് ജയചന്ദ്രന്‍ നായര്‍ സ്മാരക പ്രഥമ പുരസ്‌കാരം, ശിവറാം പുരസ്‌കാരം, സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം, ഐ വി ദേവദാസ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് കേരളത്തില്‍ തുടക്കം കുറിച്ചവരില്‍ പ്രധാനിയാണ്.
കേരളത്തെ പിടിച്ചുകുലുക്കിയ വനം കൊള്ളയെ കുറിച്ച് എം എസ് മണി, എസ് ജയചന്ദ്രന്‍ നായര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് തയ്യാറാക്കിയ ‘കാട്ടുകള്ളന്മാര്‍’ എന്ന അന്വേഷണാത്മക പരമ്പരയെ തുടര്‍ന്ന് കേരള കൗമുദി പത്രത്തിന്റെ ഓഫീസ് റെയ്ഡ് നടത്തിയത് ദേശീയതലത്തില്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ‘മായാത്ത കഥകള്‍’, ‘ആരും പറയാത്ത മഹാകഥകള്‍’ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളാണ്.

Content Highlights:
Veteran Malayalam journalist NRS Babu has passed away. He was a highly respected figure in the media industry with decades of valuable contributions. Detailed funeral arrangements and condolences from prominent figures are being updated.