Home rss national malayalam പുതിയ വാർത്ത ‘മുരശ്’ ചുഴലിക്കാറ്റ്; മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി ദക്ഷിണ റെയില്‍വേ

‘മുരശ്’ ചുഴലിക്കാറ്റ്; മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി ദക്ഷിണ റെയില്‍വേ

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ആന്ധ്രപ്രദേശിലും ഒഡീഷയിലും മറ്റും വീശിയടിച്ച ‘മുരശ്’ ചുഴലിക്കാറ്റ് നാശനഷ്ടങ്ങള്‍ വിതച്ചതോടെ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. പ്രതികൂല കാലാവസ്ഥ കാരണം ശബരി എക്‌സ്പ്രസ്സ് ഉള്‍പ്പെടെ മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. മൂന്ന് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തുകയും മറ്റ് മൂന്നെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. നേരത്തേ വഴിതിരിച്ചുവിടുമെന്ന് അറിയിച്ച മൂന്ന് ട്രെയിനുകള്‍ സാധാരണ റൂട്ടില്‍ സര്‍വീസ് നടത്തുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.

ഇന്നലെ ഉച്ചക്ക് 2.25ന് സെക്കന്തരാബാദില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 20629 സെക്കന്തരാബാദ്തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്‌സ്പ്രസ്സ് ഈ സര്‍വീസ് പൂര്‍ണമായി റദ്ദാക്കി. ഇന്ന് പുലര്‍ച്ചെ 4.25ന് പുറപ്പെടേണ്ടിയിരുന്ന 17237 ബിത്രഗുണ്ട ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ്സ്, വൈകിട്ട് 4.30ന് പുറപ്പെടേണ്ട 17238 ചെന്നൈ സെന്‍ട്രല്‍ ബിത്രഗുണ്ട എക്‌സ്പ്രസ്സ് എന്നിവയും റദ്ദാക്കി.

ഇന്ന് പുലര്‍ച്ചെ 12.35ന് മുംബൈ സി എസ് എം ടിയില്‍ നിന്ന് പുറപ്പെടേണ്ട 01015 മുംബൈ ചെന്നൈ ബീച്ച് സ്‌പെഷ്യല്‍ പുലര്‍ച്ചെ നാലിന് പുറപ്പെടുന്ന രീതിയില്‍ പുനഃക്രമീകരിച്ചു. മൂന്ന് മണിക്കൂറും 25 മിനുട്ടുമാണ് വൈകുക. ഇന്നലെ രാത്രി 11.50ന് പുറപ്പെടേണ്ടിയിരുന്ന 22366 എസ് എം വി ടി ബെംഗളൂരു ദാനാപുര്‍ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ എട്ട് മണിക്കൂര്‍ വൈകി ഇന്ന് രാവിലെ എട്ടിനാണ് പുറപ്പെടുന്നത്.

നവംബര്‍ നാലിന് രാവിലെ 7.10ന് പുറപ്പെടേണ്ട 04132 എസ് എം വി ടി ബെംഗളൂരു കാണ്‍പുര്‍ സെന്‍ട്രല്‍ സ്‌പെഷ്യല്‍ രാവിലെ 8.50ന് പുറപ്പെടും. 16602 ജോഗ്ബാനി ഈറോഡ് എക്‌സ്പ്രസ്സ് വഴിതിരിച്ചുവിട്ടു. കാസിപ്പേട്ട്, ചര്‍ലാപ്പള്ളി, കച്ചെഗുഡ, ധോണ്‍, ഗൂട്ടി, കടപ്പ, രേണിഗുണ്ട, മേല്‍പ്പാക്കം, കാട്പാടി വഴി സര്‍വീസ് നടത്തും. മഞ്ചിര്യാലിനും കാട്പാടിക്കും ഇടയിലുള്ള പതിവ് സ്റ്റോപ്പുകള്‍ ഒഴിവാക്കും. 12612 ഹസ്രത്ത് നിസാമുദ്ദീന്‍ ചെന്നൈ സെന്‍ട്രല്‍ ഗരീബ് രഥ് എക്‌സ്പ്രസ്സ് കാസിപ്പേട്ട്, ചര്‍ലാപ്പള്ളി, കച്ചെഗുഡ, ധോണ്‍, ഗൂട്ടി, കടപ്പ, രേണിഗുണ്ട വഴി സര്‍വീസ് നടത്തും. വിജയവാഡ, ഓങ്കോള്‍, ഗൂഡൂര്‍ സ്റ്റോപ്പുകള്‍ ഒഴിവാക്കും.

20626 ഭഗത് കി കോഠി ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സും കാസിപ്പേട്ട്, ചര്‍ലാപ്പള്ളി, കച്ചെഗുഡ, ധോണ്‍, ഗൂട്ടി, കടപ്പ, രേണിഗുണ്ട വഴി തിരിച്ചുവിട്ടു. വാറങ്കല്‍, ഖമ്മം, വിജയവാഡ, ഓങ്കോള്‍, നെല്ലൂര്‍, ഗൂഡൂര്‍, സൂളൂര്‍പേട്ട സ്റ്റോപ്പുകള്‍ ഒഴിവാക്കും. അതേസമയം, നേരത്തേ വഴിതിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച 16093 ചെന്നൈ സെന്‍ട്രല്‍ ലഖ്‌നൗ എക്‌സ്പ്രസ്സ്, 22815 ബിലാസ്പുര്‍ എറണാകുളം ജങ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ്, 22643 എറണാകുളം ജങ്ഷന്‍ പട്‌ന സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ് എന്നിവ പതിവ് റൂട്ടില്‍ തന്നെ സര്‍വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു.

Content Highlights: Southern Railway has cancelled three train services in response to the severe weather conditions caused by Cyclone Murasu. Railway officials issued the warning to ensure passenger safety amid heavy rain and winds. Passengers are advised to verify updated schedules before travelling.