Home rss national malayalam പുതിയ വാർത്ത മുല്ലപ്പെരിയാര്‍; സമഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്തംബര്‍ ഒന്നിന് അണക്കെട്ട് സന്ദര്‍ശിക്കും

മുല്ലപ്പെരിയാര്‍; സമഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്തംബര്‍ ഒന്നിന് അണക്കെട്ട് സന്ദര്‍ശിക്കും

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം|സമഗ്ര സുരക്ഷാ പരിശോധന സമിതി സെപ്തംബര്‍ ഒന്നിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. സുപ്രീംകോടതി നിര്‍ദേശിച്ചതുപോലെ സമ്പൂര്‍ണ സുരക്ഷ പരിശോധന നടത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. പരിശോധനയ്ക്ക് തയ്യാറായില്ലെങ്കില്‍ കേരളം സുപ്രീംകോടതിയെ സമീപിക്കും.

അണക്കെട്ടിലെ പരിശോധനയ്ക്കുശേഷം കേരളം ഉന്നതതല യോഗം വിളിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയില്‍ കേരളത്തിന് ആശങ്കയുണ്ടെന്ന് മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കി. ഡാമിന്റെ സുരക്ഷ വീണ്ടും പരിശോധിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

കേരളത്തിന് പുതിയ ഡാം എന്നതാണ് നിലപാട്. എന്നാല്‍ അനുകൂലമായ തീരുമാനം സുപ്രീംകോടതിയില്‍ നിന്നോ തമിഴ്‌നാടിന്റെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് കേസ് നടത്തിപ്പിനായി പുതിയ അഭിഭാഷക സംഘത്തെയും കേരളം നിയോഗിച്ചു.

Content Highlights: The comprehensive safety inspection committee will visit the Mullaperiyar dam on September 1. Kerala Water Resources Minister Mons Joseph stated that the state will approach the Supreme Court if a full inspection is not conducted as directed. Kerala remains firm on its demand for a new dam.