Source :- SIRAJLIVE NEWS
ചെന്നൈ| മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മാണം അനുവദിക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. പുതിയ അണക്കെട്ട് അനുവദിക്കില്ല. കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തടയുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നയപ്രഖ്യാപനത്തിലാണ് നിര്‍ണായക പ്രസ്താവന. അറ്റകുറ്റപ്പണികളുമായി മുന്നോട്ടു പോകുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.
പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. ഡിഎംകെയ്‌ക്കെതിരെയും ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചു. മുന്‍ സര്‍ക്കാര്‍ ലഹരിയൊഴുക്ക് തടഞ്ഞില്ലെന്നും കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണം ലഹരിയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ദ്വിഭാഷനയം തുടരും. ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാര്‍ട്ടിയാണ്. പെരിയാര്‍, അണ്ണാദുരൈ, അംബേദ്കര്‍ എന്നിവരുടെ പേരുകള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചു.
കേന്ദ്രസര്‍ക്കാറിനെതിരായ വിമര്‍ശനം ഗവര്‍ണര്‍ വായിച്ചു. ത്രിഭാഷനയവുമായി കേന്ദ്രവിഹിതത്തെ ബന്ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന രാഷ്ട്രീയ നയം വിജയ് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ദ്രാവിഡ പാര്‍ട്ടികളുടെ നിലപാട് തന്നെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കീഴ്വഴക്കം പിന്തുടര്‍ന്നാണ് വിജയ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. ആദ്യം തമിഴ് തായ് വാഴ്ത്തും പിന്നാലെ ദേശീയഗാനവുമാണ് ആലപിച്ചത്. വന്ദേമാതരം ആലപിച്ചിട്ടില്ല.
Content Highlights:
The newly formed Tamil Nadu government has declared that it will not permit the construction of a new Mullaperiyar dam by Kerala. In the policy address, the government stated it would block Kerala’s efforts while proceeding with required maintenance. The address also highlighted the state’s bilingual policy and criticized the central government.




