Home rss national malayalam പുതിയ വാർത്ത മൂന്നുപേരെ കാറിടിച്ചു കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

മൂന്നുപേരെ കാറിടിച്ചു കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

2
0

Source :- SIRAJLIVE NEWS

തൃശൂര്‍ | യുവാവിനേയും യുവതിയേയും അവരുടെ മൂന്നു വയസ്സുള്ള കുഞ്ഞിനേയും കാറിടിച്ചു കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചാവക്കാട് എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഭാര്യ ഷിഫ്ന, ഇവരുടെ മൂന്ന് വയസ്സുള്ള മകന്‍ എമില്‍ ഐബക് എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് കാര്‍ ഓടിച്ച ആര്‍ത്താറ്റ് അയ്യന്‍കുളങ്ങര വീട്ടില്‍ ബെന്‍ (31) നെതിരെ കുന്നംകുളം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

അമിത വേഗത്തില്‍ എത്തിയ കാര്‍ നിര്‍ത്തിയിട്ട ബുള്ളറ്റില്‍ ഇടിച്ചതിലാണ് മൂന്ന് പേര്‍ മരിച്ചത്. ശനിയാഴ്ച രാത്രി 12നായിരുന്നു സംഭവം. കുന്നംകുളം ആര്‍ത്താറ്റ് കുറുക്കന്‍പാറ കുരിശുപള്ളിക്ക് സമീപമായിരുന്ന അമിത വേഗതയിലെത്തിയ കാര്‍ മൂന്നുപേരുടെ ജീവന്‍ കവര്‍ന്നത്. പ്രതി രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളിലേക്കും പോലീസ് അറിയിപ്പ് നല്‍കി. ചാട്ടുകുളം – ചെമ്മണ്ണൂര്‍ റോഡിലുള്ള ബെനിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. വീടിനു പരിസരത്ത് പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.

Content Highlights:
Kunnamkulam police issued a lookout notice for Ben, 31, following a fatal hit-and-run in Thrissur. The speeding car rammed into a parked motorcycle, killing Muneer, his wife Shifna, and their 3-year-old child Emil Ibak. Police alerted airports to prevent the suspect from fleeing abroad.