Home rss business malayalam മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്; റിപ്പോർട്ടർ കമ്പനിക്കെതിരെ ജിഎസ്ടി നടപടി

മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്; റിപ്പോർട്ടർ കമ്പനിക്കെതിരെ ജിഎസ്ടി നടപടി

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ലയണൽ മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് ആരോപണത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന് പുതിയ ജിഎസ്ടി നോട്ടീസ് നൽകാൻ നീക്കം. സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളും നികുതി വെട്ടിപ്പും സംബന്ധിച്ച് ജിഎസ്ടി വകുപ്പ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത്.

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന് പുതിയ നോട്ടീസ് നൽകണമെന്ന ശുപാർശ ഉൾപ്പെടുന്ന അന്വേഷണ റിപ്പോർട്ട് ഈ ആഴ്ച തന്നെ ജിഎസ്ടി കമ്മീഷണർക്ക് കൈമാറുമെന്നാണ് വിവരം. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

അന്വേഷണത്തിൽ 22.5 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തിയെന്നാണ് വിവരം. വെട്ടിച്ച നികുതി തുകയ്ക്ക് പുറമെ അതിന്മേലുള്ള പലിശയും പിഴപ്പലിശയും ഉൾപ്പെടെയുള്ള തുക എത്രയും വേഗം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരിക്കും പുതിയ നോട്ടീസ് നൽകുക.

അടയ്ക്കേണ്ട തുക വലുതായതിനാൽ സാധാരണ ഉദ്യോഗസ്ഥനുപകരം ജോയിന്റ് കമ്മീഷണർ തലത്തിലുള്ള ഉദ്യോഗസ്ഥനായിരിക്കും നോട്ടീസ് നൽകുക. കൊച്ചി കേന്ദ്രീകരിച്ചുള്ള ജോയിന്റ് കമ്മീഷണർക്കായിരിക്കും നടപടിയുടെ ചുമതല നൽകാൻ സാധ്യതയെന്നും സൂചനയുണ്ട്.

മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ സ്വഭാവം, അതുമായി ബന്ധപ്പെട്ട നികുതി ബാധ്യതകൾ, ഇടപാടുകളിൽ പാലിക്കേണ്ട ജിഎസ്ടി ചട്ടങ്ങൾ എന്നിവയും അന്വേഷണ സംഘം വിശദമായി പരിശോധിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറുന്നതോടെ കമ്പനിക്കെതിരായ തുടർനടപടികൾക്ക് വേഗം കൂടുമെന്നാണ് വിലയിരുത്തൽ.

22.5 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന അന്വേഷണ റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചാൽ, നികുതി തുകയ്ക്കൊപ്പം പലിശയും പിഴപ്പലിശയും ഉൾപ്പെടെ വലിയ സാമ്പത്തിക ബാധ്യതയാണ് കമ്പനിക്ക് നേരിടേണ്ടിവരിക. ഇതോടെ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.