Home rss national malayalam പുതിയ വാർത്ത മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

2
0

Source :- SIRAJLIVE NEWS

ന്യൂയോര്‍ക്ക്  | ഫുട്‌ബൈള്‍ ഇതിഹാസം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിച്ചു. അര്‍ജന്റീന നായകനായ മെസി ഇനി അര്‍ജന്റീന ജേഴ്സിയില്‍ കളിക്കില്ല. അര്‍ജന്റീനക്കായി 2022ലെ ലോകകപ്പ് നേടുന്നതില്‍ നിര്‍ണായകമായി നിന്ന താരമാണ് മെസി. 2026ലെ ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കാന്‍ മെസിക്ക് ആയെങ്കിലും ഫൈനലില്‍ കിരീടം നേടാന്‍ സാധിച്ചില്ല.തന്റെ 39മത് വയസിലാണ് മെസിയുടെ വിരമിക്കല്‍

‘ഫൈനല്‍ കഴിഞ്ഞ് ഇത്രയും നാള്‍ കഴിഞ്ഞിട്ടും, അതിനെക്കുറിച്ച് ഒരുപാട് ആലോചിച്ച ശേഷവും, ഞാന്‍ ദേശീയ ടീമില്‍നിന്ന് വിരമിക്കുകയാണെന്ന് എല്ലാവരോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു… എന്നെ വേദനിപ്പിച്ചതും ഇനിയും ഉള്ളില്‍ വേദിപ്പിക്കുന്നതുമായ ഒരു തീരുമാനമായിരുന്നു അത്, എങ്കിലും ഇതാണ് കൃത്യമായ സമയമെന്ന് ഞാന്‍ മനസ്സിലാക്കുന്നു’, വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മെസ്സി കുറിച്ചു.

രാജ്യത്തിനായി 207 മത്സരങ്ങളില്‍ നിന്ന് 125 ഗോളുകള്‍ നേടിയിട്ടുണ്ട് മെസി. 2008ലെ ഒളിമ്പിക് സ്വര്‍ണവും, 2021, 2024 വര്‍ഷങ്ങളിലെ കോപ്പ അമേരിക്ക കിരീടങ്ങളും സ്വന്തമാക്കിയ മെസി അര്‍ജന്റീന ഫുട്ബോളിന്റെ സുവര്‍ണകാലത്തിന് വഴികാട്ടിയാണ് കളം വിടുന്നത്

Content Highlights: Football icon Lionel Messi has officially retired from international football at age 39. After captaining Argentina to victory in the 2022 World Cup and reaching the 2026 final, Messi confirmed his decision, stating it was a painful but necessary choice to step away from the national team.